- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണായും പെണ്ണായും അംഗീകരിക്കാൻ നാട്ടുകാരും സർക്കാരും മടിക്കുമ്പോഴും സ്വന്തം വഴികൾ ഉറപ്പിച്ച് ഇന്ത്യൻ ട്രാൻസ്‌ജെൻഡറുകൾ; ആറംഗ സംഘത്തിന്റെ പോപ് ബാൻഡിന് ലോകത്തിന്റെ അംഗീകാരം
ആണെന്നോ പെണ്ണെന്നോ അംഗീകരിക്കാൻ നാട്ടുകാരും വീട്ടുകാരും സർക്കാരും തയ്യാറാവുന്നുണ്ടാവില്ല. എന്നാൽ, സ്വന്തം ജീവിതം സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ആറംഗ സംഘം. ട്രാൻസ്‌ജെൻഡറുകൾ എന്ന നിലയിൽ അധിക്ഷേപിക്കപ്പെട്ട അവർ ആറുപേർ ചേർന്ന് സ്ഥാപിച്ച പോപ് ബാൻഡിന് ലോകത്തിന്റെ ആദരം. സിക്‌സ് പാക് ബാൻഡ് എന്ന പോപ് സംഗീത സംഘം ലോകം ചുറ്റി സഞ്ചരിക്കുകയാണിപ്പോൾ. കാനിലെ ലയൺസ് ഫെസ്റ്റിവലിലെത്തിയ ഈ സംഗീത സംഘത്തെ കൈയടികളോടെയാണ് ആസ്വാദകർ ഏറ്റെടുത്തത്. വൈ-ഫിലിംസ് സ്ഥാപിച്ച ബാൻഡിന് സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇന്ത്യയിൽനിന്നുള്ള നാല് ബാൻഡുകളുൾ ഉൾപ്പെടെ 30-ഓളം ബാൻഡുകളാണ് യൺസ് ഫെസ്‌ററിവലിൽ മത്സരിച്ചത്. ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരു സംഘത്തിന് കാൻ ഗ്രാൻപ്രി ഗ്ലാസ് ലയൺ പുരസ്‌കാരം ലഭിക്കുന്നത്. സിക്‌സ് പാക്ക് ബാൻഡിന് ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്. നേരത്തെ ഇന്റർനെറ്റിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ വെബ്ബി അവാർഡും സിക്‌സ് പാക്ക് ബാൻഡിന് ലഭിച്ചിരുന്നു. പബ്ലിക് സർവീസ് ആൻഡ്
ആണെന്നോ പെണ്ണെന്നോ അംഗീകരിക്കാൻ നാട്ടുകാരും വീട്ടുകാരും സർക്കാരും തയ്യാറാവുന്നുണ്ടാവില്ല. എന്നാൽ, സ്വന്തം ജീവിതം സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ആറംഗ സംഘം. ട്രാൻസ്‌ജെൻഡറുകൾ എന്ന നിലയിൽ അധിക്ഷേപിക്കപ്പെട്ട അവർ ആറുപേർ ചേർന്ന് സ്ഥാപിച്ച പോപ് ബാൻഡിന് ലോകത്തിന്റെ ആദരം.
സിക്‌സ് പാക് ബാൻഡ് എന്ന പോപ് സംഗീത സംഘം ലോകം ചുറ്റി സഞ്ചരിക്കുകയാണിപ്പോൾ. കാനിലെ ലയൺസ് ഫെസ്റ്റിവലിലെത്തിയ ഈ സംഗീത സംഘത്തെ കൈയടികളോടെയാണ് ആസ്വാദകർ ഏറ്റെടുത്തത്. വൈ-ഫിലിംസ് സ്ഥാപിച്ച ബാൻഡിന് സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യയിൽനിന്നുള്ള നാല് ബാൻഡുകളുൾ ഉൾപ്പെടെ 30-ഓളം ബാൻഡുകളാണ് യൺസ് ഫെസ്‌ററിവലിൽ മത്സരിച്ചത്. ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരു സംഘത്തിന് കാൻ ഗ്രാൻപ്രി ഗ്ലാസ് ലയൺ പുരസ്‌കാരം ലഭിക്കുന്നത്. സിക്‌സ് പാക്ക് ബാൻഡിന് ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്.
നേരത്തെ ഇന്റർനെറ്റിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ വെബ്ബി അവാർഡും സിക്‌സ് പാക്ക് ബാൻഡിന് ലഭിച്ചിരുന്നു. പബ്ലിക് സർവീസ് ആൻഡ് ആക്ടിവിസം കാറ്റഗറിയിലായിരുന്നു അവാർഡ്. അഞ്ച് മ്യൂസിക് വീഡിയോകളാണ് ഇതിനകം സിക്‌സ് പാക്ക് ബാൻഡ് പുറത്തിറക്കിയിട്ടുള്ളത്.