വോത്ഥാന കേരളത്തിന്റെ പ്രതീകമായി പിണറായി വിജയൻ എന്ന ഇരട്ട ചങ്കൻ ഇരട്ട ചങ്കിനേക്കാൾ കൂടിയ ഉറപ്പോടു കൂടി വോട്ടുകൾ നഷ്ടപ്പെടുത്തിയും നിലപാടെടുക്കുന്നതിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ അത്തരം ഒരു നിലപാട് എടുക്കുന്ന പിണറായി വിജയനെ വെല്ലുവുളിക്കുകയും ശബരിമലയിൽ യുവതികൾ പ്രവേശിക്കരുത് എന്ന് പറയുന്ന എന്നെ പോലുള്ളവർ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ എറിയപ്പെടേണ്ടവരുമാണ് എന്ന് പറയുന്നു. അന്നും ഇന്നും ഞാൻ പറഞ്ഞിരുന്ന ഒരു കര്യം ഈ വിഷയത്തിലെ ഏറ്റവും വലിയ കള്ള നാണയം കപടനാട്യക്കാരൻ പിണറായി വിജയനും ഈ സർക്കാരുമാണെന്നുമാണ്. അവർ പരസ്യമായി പ്രസംഗിക്കുന്നത് ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്നും ഇത് ചരിത്രത്തിന്റെ തിരിച്ചു പോക്കിനുള്ള സമയം അല്ല എന്നുമാണ്. അതിന് അവർ സതി മുതൽ ക്ഷേത്രപ്രവേശന വിളമ്പരം വരെയുള്ള അനാചാരങ്ങളെ കൂട്ടുപിടിക്കുന്നു. എന്നാൽ ഈ പറയുന്നതൊക്കെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും മാത്രമാണെന്നും ഒരു വശത്ത് പുരോഗമന വാദത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് മറുവശത്ത് തികച്ചും യാഥാസ്ഥിതികമായ നിലപാടാണ് ഈ സർക്കാർ എടുക്കുന്നത്.

ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന് സർക്കാർ പറയുമ്പോഴും അതിന് വേണ്ടി നടപടി എടുക്കാത്ത ഇരട്ടത്താപ്പാണ് സർക്കാർ കൈക്കൊള്ളുന്നത്. തൃപ്തി ദേശായി വിമാനത്താവളത്തിന്റെ പുറത്തിറങ്ങാൻ സാധിക്കാതെ പോയത് സർക്കാരിന്റെ നിലപാടിന്റെ കൂടി വിജയമാണെന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. ആ നിലപാടിനോട് എനിക്ക് വിയോജിപ്പുമില്ല. എനിക്കുള്ള വിയോജിപ്പ് പുറത്ത് ഒരു നിലപാട് എടുക്കുകയും അകത്ത് മറ്റൊരു നിലപാട് എടുക്കുകയും ചെയ്യുന്ന കാപട്യവും ഇരട്ടത്താപ്പും മാത്രമാണ്. ഈ വിഷയത്തിൽ പിണറായി വിജയനെയും ഇടത് പക്ഷ സർക്കാരിനെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിൽ നിർത്തേണ്ട സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

ഇന്ന് നാലു ട്രാൻസ്‌ജെൻഡർമാർ ശബരിമല സന്ദർശിക്കുന്നതിന് വേണ്ടി വ്രതം എടുത്ത് മാലയിട്ട് എത്തിയപ്പോൾ അവരെ പമ്പയിലേക്ക് പോലും കൊണ്ടു പോകാൻ എന്തിന് നിലയ്ക്കൽ പോലും എത്തിക്കാൻ പൊലീസ് അനുവദിച്ചില്ല. അവന്തിക, രഞ്ജു, തൃപ്തി ഷെട്ടി, അനന്യ എന്നീ നാലു ട്രാൻസ്‌ജെൻഡറുകളാണ് ശബരിമലയിൽ പോകാൻ എത്തിയത്. ഇവർ ബോധപൂർവം ആചാരം ലംഘിക്കുന്നതിനല്ല ശബരിമലയിൽ എത്തിയത്. ഈ നാലു പേരും മുൻ വർഷങ്ങളിലും നിരവധി തവണ ശബരിമലയിൽ പോയിട്ടുണ്ട്. അന്ന് ആരും അവരെ തടഞ്ഞിട്ടില്ല. ഇക്കുറിയും അവരെ ആരും തടയുമെന്ന് പറഞ്ഞിട്ടില്ല. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ശബരിമലയിൽ യുവതികൾ കയറരുതെന്ന് പറയുന്ന സംഘപരിവാറുകാർ പോലും ട്രാൻസ്‌ജെൻഡേഴ്‌സ് വന്നാൽ തടയുമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദു മിത്തോളജിയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ട്രാൻസ്‌ജെൻഡർമാർ. ട്രാൻസ്‌ജെൻഡർമാരെ കാണുന്നത് പോലും നല്ല ലക്ഷണമായി വിശ്വസിക്കുന്നതാണ് ഹിന്ദു മിത്തോളജി.

അയ്യപ്പന്റെ ഐതിഹ്യവുമായും ട്രാൻസ്‌ജെൻഡർമാർ ബന്ധപ്പെട്ടു കിടക്കുന്നു. മോഹിനി രൂപം പൂണ്ട വിഷണു ഭഗവാനിൽ നിന്നുമാണ് അയ്യപ്പൻ ജനിച്ചത്. എന്നിട്ടും യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ ട്രാൻസ്‌ജെൻഡർമാരെ തടഞ്ഞ പൊലീസ് നടപടി അധാർമികമാണ്. എരുമേലി പൊലീസ് സ്‌റ്റേഷനിൽ വെച്ച് പൊലീസ് ട്രാൻസ്‌ജെൻഡർമാരോട് ചോദിച്ചത് നിങ്ങൾ എന്തിന് സ്ത്രീ വേഷം കെട്ടി എന്നതാണ്. ഏത് വേഷം ധരിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ്. മാത്രമല്ല നമ്മുടെ നാട്ടിൽ ട്രാൻസ്‌ജെൻഡർമാർ സ്ത്രീ വേഷം തന്നെയാണ് ധരിക്കുന്നത്. ഇവർ നാലു പേരെ കുറിച്ചും വിശദമായി അന്വേഷിച്ചപ്പോൾ നാലു പേരും പുരുഷന്മാരിൽ നിന്നും സ്ത്രീകളിലേക്ക് മാറിയവരാണ്. ഇതിൽ ഒരാൾ പൂർണമായും ലിംഗമാറ്റ ശസ്ത്രക്രീയ നടത്തി സ്ത്രീയായി മാറിയതാണ്. ബാക്കി മൂന്നു പേരും പുരുഷത്വം കൂടി നിലനിർത്തിക്കൊണ്ട് സ്ത്രീയായി മാറിയിരിക്കുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ പ്രധാന കാരണം ആർത്തവം തന്നെയാണ്. ഈ നാലുപേർക്കും ആർത്തവം ഇല്ല എന്നത് പൊലീസുകാർക്ക് മാത്രമല്ല എല്ലാവർക്കും അറിയാം.

ഒരു പുരുഷന് സ്ത്രീയായി മാറിയാൽ അവർക്ക് ആർത്തവം ഉണ്ടാവില്ല. ഒരു സ്ത്രീ പുരുഷനായി മാറിയാൽ ശസ്ത്രക്രിയയിലൂടെ ഗർഭാശയം എടുത്തു കളഞ്ഞാൽ അവർക്കും ആർത്തവം ഉണ്ടാവുകയില്ല. രണ്ട് തരത്തിൽ ഒരാൾ ട്രാൻസ്‌ജെൻഡർ ആയാലും അവർ ആർത്തവമുള്ള സ്ത്രീയല്ല. അവർ സ്ത്രീയെ അല്ല. ഓർക്കേണ്ട കാര്യം യുവതികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ടിയാണ് അവിടെ ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ചിരിക്കുന്നത് എന്നതാണ്. യുവതികളെ പ്രവേശിപ്പിക്കുകയില്ല എന്നതാണ് പൊലീസിന്റെയും സർക്കാരിന്റെയും നിലപാട് എങ്കിൽ അവിടെ ഇത്രയും പൊലീസ് വേണ്ട, സംഘപരിവാറുകാർ അവിടെ എത്തുകയില്ല, ഭക്തർ തടിച്ചു കൂടുകയുമില്ല. ശബരിമലയിലെ ദർശനവും വരുമാനവും കുറയുകയില്ല. അപ്പോൾ ഇതിലും വലിയ ഇരട്ടത്താപ്പ് എന്താണ്. യുവതികളെ പ്രവേശിപ്പിക്കാൻ വേണ്ടി എത്തിയിരിക്കുന്നു എന്ന് പറയുന്ന പൊലീസ് ട്രാൻസ്‌ജെൻഡറുകളെ പോലും യുവതികളാണെന്ന് സംശയിച്ച് തടയുമ്പോൾ ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.