- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രധാരണത്തിന് 'കൾച്ചറില്ല' എന്ന് പരാമർശിച്ചു; കൈരളി ചാനൽ ഷോയിൽ ട്രാൻസ്‌ജെൻഡറുകളെ അപമാനിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുരുകൻ കാട്ടാക്കട
കോഴിക്കോട്: ചാനൽ ഷോയിൽ ട്രാൻസ്ജന്ററുകളെ അപമാനിച്ചെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് കവി മുരുകൻ കാട്ടാക്കട. കൈരളി ചാനലിലെ റിയാലിറ്റി ഷോയായ 'മാന്യമഹാജനങ്ങളേ' എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് മുരുകൻ ട്രാൻസ്‌ജെന്ററുകളെ അപമാനിച്ചെന്ന ആരോപണം ഉയൽന്്‌നത്. ഷോയിലെ മത്സരാർത്ഥിയും ട്രാൻസ്‌ജെൻഡറുകളെ ശ്യാമയോട് അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് മുരുകൻ കാട്ടാക്കട നടത്തിയ പരാമർശം ആ സമൂഹത്തെയാകെ അപമാനിക്കുന്നതാണെന്ന് പ്രിൻസ് ജോൺ എന്നയാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. 'ട്രാൻസ്‌ജെന്ററുകളുടെ വസ്ത്രധാരണം വളരെ വൃത്തികെട്ടതാണെന്നും ശ്യാമയെ കണ്ടാൽ ട്രാൻസ്ജെന്റെർ ആണെന്ന് പറയില്ല, മനോഹരിയായ ഒരു സ്ത്രീ ആണെന്നെ പറയൂ എന്നുമായിരുന്നു മുരുകൻ കാട്ടാക്കടയുടെ കമന്റ് '. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ടായിരുന്നു പ്രിൻസിന്റെ പോസ്റ്റ്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ ശ്യാമയെ ലിംഗന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളെന്ന നിലയിൽ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും മുരുകൻ കാട്ടാക്കട ഒരു കവ
കോഴിക്കോട്: ചാനൽ ഷോയിൽ ട്രാൻസ്ജന്ററുകളെ അപമാനിച്ചെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് കവി മുരുകൻ കാട്ടാക്കട. കൈരളി ചാനലിലെ റിയാലിറ്റി ഷോയായ 'മാന്യമഹാജനങ്ങളേ' എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് മുരുകൻ ട്രാൻസ്‌ജെന്ററുകളെ അപമാനിച്ചെന്ന ആരോപണം ഉയൽന്്‌നത്. ഷോയിലെ മത്സരാർത്ഥിയും ട്രാൻസ്‌ജെൻഡറുകളെ ശ്യാമയോട് അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് മുരുകൻ കാട്ടാക്കട നടത്തിയ പരാമർശം ആ സമൂഹത്തെയാകെ അപമാനിക്കുന്നതാണെന്ന് പ്രിൻസ് ജോൺ എന്നയാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.
'ട്രാൻസ്‌ജെന്ററുകളുടെ വസ്ത്രധാരണം വളരെ വൃത്തികെട്ടതാണെന്നും ശ്യാമയെ കണ്ടാൽ ട്രാൻസ്ജെന്റെർ ആണെന്ന് പറയില്ല, മനോഹരിയായ ഒരു സ്ത്രീ ആണെന്നെ പറയൂ എന്നുമായിരുന്നു മുരുകൻ കാട്ടാക്കടയുടെ കമന്റ് '. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ടായിരുന്നു പ്രിൻസിന്റെ പോസ്റ്റ്.
മത്സരത്തിൽ പങ്കെടുക്കാനെത്തിയ ശ്യാമയെ ലിംഗന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളെന്ന നിലയിൽ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും മുരുകൻ കാട്ടാക്കട ഒരു കവിയാണ് എന്നതിലേറെ അപകടമാണ് അദ്ദേഹം ഒരു അദ്ധ്യാപകന് ആണെന്നുള്ളതെന്നും പ്രിൻസ് ചൂണ്ടിക്കാട്ടിയിരുന്നു. 'ഞാൻ, ഇന്ന് നിങ്ങളുടെ പുസ്തകം കത്തിച്ചു കളയുകയാണ് മിസ്റ്റർ മുരുകൻ കാട്ടാക്കട. കണ്ണടയല്ല നിങ്ങൾക്ക് വേണ്ടത് തുറന്ന കണ്ണ്് തന്നെയാണെന്നായിരുന്നു പ്രിൻസിന്റെ പരാമർശം.
ഇതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുരുകൻ കാട്ടാക്കട രംഗത്തെത്തുകയായിരുന്നു. ''ഒരു പ്രത്യേക സന്ദർഭത്തെക്കുറിച്ച് മാന്യമഹാ ജനങ്ങളേ എന്ന പരിപാടിയിൽ ഞാൻ നടത്തിയ പരാമർശം ശ്യാമ എന്ന മത്സരാർത്ഥിക്ക് ദുഃഖമുണ്ടാക്കി എന്ന് എനിക്ക് തോന്നുന്നു. മുല്ലപ്പൂക്കൾ പോലെ സുഗന്ധം നൽകേണ്ട എന്റെ വാക്കുകൾ ഞാനുദ്ദേശിക്കാതെ ആണെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ശ്യാമേ, കൂട്ടുകാരെ എന്നോടു ക്ഷമിക്കുക'' എന്നായിരുന്നു കവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
''ശ്യാമേ മാരിവില്ലുള്ളിൽ ഒളിപ്പിച്ച മേഘമേ.. മുഖം വീർപ്പിച്ചിരിക്കാതെ തോരാതെ പെയ്യുക, മണൽത്തരിയിലാത്മഹർഷത്തിന്റെ കുളിരാവുക, ഇതളിലുയിരിന്റ പച്ചയാവുക നാഗമായിഴയുക, മണ്ണിലെ കുഴികളിൽ നിറയുക, പിന്നെ ഉള്ളിലേയ്ക്കൂർന്നു പോയ് വിത്തിന്റെ കവിളിലൊരു മുത്തം കൊടുക്കുക.....ശ്യാമേ മേഘമേ പെയ്യുക തോരാതെ തോരാതെ പെയ്യുക'' എന്നൊരു കവിതയോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.