- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാരിയൽ കാ പാനി ലാവോ'യെന്ന് നേതാക്കൾ.. 'നാരീന്നു പറഞ്ഞാ സ്ത്രീയാ'...എന്നു പറഞ്ഞ് വിവർത്തകർ! കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കേന്ദ്രനേതാക്കൾ 'യശ്വന്ത് സഹായി'യുടെ അവസ്ഥയിൽ: കെ സുരേന്ദ്രന്റെ മൊഴിമാറ്റ പിശകിനെയും കടത്തിവെട്ടി പുതിയ താരങ്ങൾ; ഒടുവിൽ ഞെട്ടിയത് ബൃന്ദ കാരാട്ട്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനായി എല്ലാ പാർട്ടികളുടെയും ദേശീയ നേതാക്കൾ കൂട്ടത്തോടെ കരളത്തിലേക്ക് ഒഴുകുകയാണ്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തിലെത്തുന്നു. ഏറ്റവും അധികം ദേശീയ നേതാക്കൾ കേരളത്തിൽ പ്രചരണത്തിന് എത്തുന്നത് ബിജെപിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന ദേശീയ നേതാക്കൾക്ക് വേണ്ടി വിവർത്തകരെ ഒരുക്കാൻ വേണ്ടിയാണ് പാർട്ടികൾ പെടാപ്പാട് പെടുന്നത്. പലയിടത്തും സന്ദേശം സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമായ യശ്വന്ത് സഹായിയുടെ അവസ്ഥയിലാണ് കേന്ദ്ര നേതാക്കൾ. നാരിയൽകാ പാനി ലാവോ.. എന്നു പറഞ്ഞാൽ നാരിയെന്നു പറഞ്ഞാൽ സ്ത്രയാണ്.. എന്ന് വിധത്തിലാണ് വിവർത്തകർ മൊഴി മാറ്റുന്നത്. ഹിന്ദി മലയാളത്തിലേക്ക് മൊഴി മാറ്റാൻ ബിജെപിക്കാരാണ് കൂടുതലായി പാടുപെടുന്നത്. കോൺഗ്രസുകാരുടെയും സിപിഐ(എം) നേതാക്കളുടെയും അവസ്ഥയും ഏതാണ്ട് ഇതു തന്നെയാണ്. നേതാക്കൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മൊഴിമാറ്റി അവതരിപ്പിക്കുന്ന ചക്ക എന്നത് മാങ്ങ എന്നായിപ്പോകുന്ന
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനായി എല്ലാ പാർട്ടികളുടെയും ദേശീയ നേതാക്കൾ കൂട്ടത്തോടെ കരളത്തിലേക്ക് ഒഴുകുകയാണ്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തിലെത്തുന്നു. ഏറ്റവും അധികം ദേശീയ നേതാക്കൾ കേരളത്തിൽ പ്രചരണത്തിന് എത്തുന്നത് ബിജെപിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന ദേശീയ നേതാക്കൾക്ക് വേണ്ടി വിവർത്തകരെ ഒരുക്കാൻ വേണ്ടിയാണ് പാർട്ടികൾ പെടാപ്പാട് പെടുന്നത്. പലയിടത്തും സന്ദേശം സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമായ യശ്വന്ത് സഹായിയുടെ അവസ്ഥയിലാണ് കേന്ദ്ര നേതാക്കൾ. നാരിയൽകാ പാനി ലാവോ.. എന്നു പറഞ്ഞാൽ നാരിയെന്നു പറഞ്ഞാൽ സ്ത്രയാണ്.. എന്ന് വിധത്തിലാണ് വിവർത്തകർ മൊഴി മാറ്റുന്നത്.
ഹിന്ദി മലയാളത്തിലേക്ക് മൊഴി മാറ്റാൻ ബിജെപിക്കാരാണ് കൂടുതലായി പാടുപെടുന്നത്. കോൺഗ്രസുകാരുടെയും സിപിഐ(എം) നേതാക്കളുടെയും അവസ്ഥയും ഏതാണ്ട് ഇതു തന്നെയാണ്. നേതാക്കൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മൊഴിമാറ്റി അവതരിപ്പിക്കുന്ന ചക്ക എന്നത് മാങ്ങ എന്നായിപ്പോകുന്ന സ്ഥിതിയാണ് പലയിടത്തും. ഏറ്റവും ഒടുവിലായി തന്റെ ഇംഗ്ലീഷ് പ്രസംഗം വിവർത്തനം ചെയ്തപ്പോൾ വന്ന അർത്ഥവ്യത്യാസം മനസിലാക്കി ശരിക്കും ഞെട്ടിയത് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടാണ്. കൽപ്പറ്റയിലെ ഇടതു സ്ഥാനാർത്ഥി സി കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു ഈ മൊഴിമാറ്റ ദുരന്തം ഉണ്ടായത്. സംഭവം ചാനലുകളിലെ ഹാസ്യ പരിപാടികൾക്ക് ചാകര ആകുകയും ചെയ്തു.
നരേന്ദ്ര മോദി കേരളത്തിൽ എത്തിയപ്പോൾ വിവർത്തകനായി നിന്ന് ചെറിയ പിഴവു പറ്റിയപ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന് ശരിക്കും പൊങ്കാല തന്നെയാണ് സോഷ്യൽ മീഡിയയുടെ വക ലഭിച്ചത്. അന്ന് സുരേന്ദ്രനെ ട്രോളാൻ ഏറ്റവും കൂടുതൽ മുന്നിൽ നിന്നത് സിപിഐ(എം) പ്രവർത്തകരായിരുന്നു. എന്നാൽ, സ്വയം പണി കിട്ടിയതോടെ സൈബർ ലോകത്തെ സിപിഐ(എം) പ്രവർത്തകർ പിന്നാക്കം പോയി. സുരേന്ദ്രന് ഹിന്ദി പ്രസംഗത്തിൽ പിഴവു പറ്റിയത് പ്രസംഗം ശരിക്കും കേൾക്കാതിരുന്നതിനാൽ ആയിരുന്നെങ്കിൽ കൽപ്പറ്റയിൽ ബൃന്ദാ കാരാട്ടിന് സംഭവിച്ചത് മറ്റൊന്നായിരുന്നു. ശരിക്കും വിവർത്തനം അറിവില്ലാത്ത ആളെ കൊണ്ട് ബൃന്ദ ശരിക്കും പൊറുതി മുട്ടി.
ദേശീയ രാഷ്ട്രീയത്തെയും സംസ്ഥാന രാഷ്ട്രീയത്തെയും കുറിച്ചൊക്കെ പറഞ്ഞുവന്ന ബൃന്ദാ കാരാട്ട് പറഞ്ഞതൊന്നുമല്ല വിവർത്തകൻ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു ബൃന്ദാ കാരാട്ടിന്റെ പ്രസംഗം. തപൻ സെൻ എന്നു പറഞ്ഞപ്പോൾ ഡബിൾ സെന്നാക്കി, നിഷയെ കുറിച്ച് പറഞ്ഞു വന്ന് വുമൺ എന്നു പറഞ്ഞപ്പോൾ ക്രിമിനലുമാക്കി. അത്യാവശ്യം മലയാളം അറിയാവുന്ന ബൃന്ദാ കാരാട്ട് വിവർത്തകനെ അടുത്തു നിർത്തിയും പതിയെ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. തെറ്റുകൾ ആവർത്തിച്ചപ്പോൾ വൃന്ദ കാരാട്ടിന് പാതിയിൽ പ്രസംഗം നിർത്തേണ്ടി വന്നു. ചുരുക്കത്തിൽ പ്രസംഗിച്ച വനിതാ നേതാവിനും കേട്ടിരുന്നവരും ശരിക്കും ഇതുകേട്ട് വിഷമിച്ചു എന്ന് പറഞ്ഞാൽ മതി.
ഇപ്പറഞ്ഞത് സിപിഐ(എം) നേതാവിന് പറ്റിയ അമിളിയാണെങ്കിൽ സമാനമായി രീതിയിൽ പണി കിട്ടിയത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനാണ്. വെങ്കയ്യ നായിഡു ഇംഗ്ലീഷിൽ പ്രസംഗിച്ചത് മൊഴിമാറ്റിയ ആളും പിഴവുകളുടെ പെരുമഴ തന്നെ തീർത്തുവെന്ന് പറഞ്ഞാൽ മതി. കേരളത്തിലെ സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് അത്യാവശ്യം മലയാളം വശമുള്ളതു കൊണ്ട് താൻ പറയുന്നതും വിവർത്തകൻ പറയുന്നതും രണ്ടും രണ്ടാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. മുഖ്യമന്ത്രിക്കും കേരള സർക്കാറിനുമെതിരെ കർക്കശമായ രീതിയിൽ പ്രസംഗിച്ചുവന്നപ്പോഴാണ് വിവർത്തകൻ വെങ്കയ്യക്കും വിനയായത്. മലയാളം അറിയാവുന്ന വെങ്കയ്യ തന്നെ പ്രസംഗത്തിന്റെ മലയാളം പറഞ്ഞു കൊടുക്കേണ്ടി വന്നു.
ബിഡിജെഎസിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുട്ടനാട്ടിൽ പ്രചരണത്തിന് പോയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനായിരുന്നു അടുത്തതായി പണി കിട്ടിയത്. ഹിന്ദിയിൽ പ്രസംഗിച്ച രാജ്‌നാഥ് സിങ് ഇടയ്ക്ക് ആളെ കൈയിലെടുക്കാൻ അൽപ്പം മലയാളവും പറഞ്ഞു. കുടമാണ് ചിഹ്നം എന്നോർമ്മപ്പെടുത്തികൊണ്ട് കുടത്തെ കുറിച്ചും ഒരുപാട് സംസാരിച്ചു. എന്നാൽ, അതിവേഗത്തിലായിരുന്നു സിംഗിന്റെ പ്രസംഗം. ഇത് കേട്ട് ഒന്നും മനസിലാകാതെ പോയ വിവർത്തകൻ കുടത്തെ കുറിച്ചുള്ള ഒരു വർണ്ണന തന്ന ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. വടകരയിൽ സി കെ നാണുവിന് വേണ്ടി പ്രചരണത്തിന് ജെഡിയു നേതാവ് ഡാനിഷ് അലി എത്തിയപ്പോഴും വിവർത്തനം കല്ലുകടിയായി നിന്നു. മന്ത്രിയുടെ വാക്കുകൾ പിന്തുടർന്ന് സി കെ നാണുവിന്റെ അവസാനത്തെ മത്സരമാണ് ഇപ്രാവശ്യത്തേതെന്നാണ് വിവർത്തകൻ പറഞ്ഞുവച്ചത്.
മുൻപെങ്ങും ഇല്ലാത്ത വിധം ഇത്തവണ കേരളത്തിലേക്ക് കേന്ദ്ര നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മിക്ക വേദികളിലും വിവർത്തകനെ തേടേണ്ട അവസ്ഥയിലാണ് മിക്ക രാഷ്ടീയ പാർട്ടിയുടെയും നേതാക്കൾ. ഇവരുടെ തെറ്റുകളാകട്ടെ അപ്പോൾ തന്നെ വീഡിയോയിൽ ആക്കി ചാനലുകൾ ആക്ഷേപ ഹാസ്യപരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മാനോരമയിലെ തിരുവാ എതിർവായ്ക്കും, റിപ്പോർട്ടറിലെ ഡെമോക്രേയ്‌സിയും ഏഷ്യാനെറ്റിലെ ചിത്രം വിചിത്രവും വിവർത്തകരുടെ പിശകുകൾ ഭംഗിയായി തന്നെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.