- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ബസ് ടാക്സി നിരക്കുകൾക്ക് മാറ്റമില്ല; നിരക്ക് വർദ്ധനവ് പ്രഖ്യാപനമുണ്ടായിട്ടും വില വർദ്ധിപ്പിക്കാതെ ബസ് - ടാക്സി സർവ്വീസുകൾ; മീറ്റർ നിരക്കിൽ കൂടുതൽ ഈടാക്കുന്ന ടാക്സികൾ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: എണ്ണിവില വർദ്ധനവിന് പിന്നാലെ രാജ്യത്ത് ബസ് ടാക്‌സി നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നെങ്കിലും നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ഖെയ്താനിൽ നിന്ന് ഷുവൈയ്ക്കിലേക്കുള്ള നിരക്ക് കഴിഞ്ഞ ദിവസത്തെ 250 ഫിൽസ് തന്നെയാണ് ഇന്നും. ഭക്ഷണ ശാലകളിൽ നിന്നുള്ള ഡെലിവറി ചാർജിലും മാറ്റമില്ല. പ്രധാനപ്പെട്ട മൂന്ന് ഭക്ഷണശാലകളിലും ഡെലിവറി ചാർജ്് 500 ഫിൽസ് ആണ്. രാജ്യത്ത് രണ്ട് തരം ടാക്സി സർവീസുകളാണുള്ളത് റോമിങ് ടാക്സികളും കോൾ ടാക്സികളും. ഇതിൽ കോൾ ടാക്സികൾക്ക് നിരക്ക് കൂടുതലാണ്. എന്നാൽ ഇവയുടെ നിരക്കുകൾ കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ നിലനിൽക്കുകയാണ്. റോമിങ് ടാക്സിക്കാർ മന്ത്രാലയത്തിന്റെ നിർദേശമുണ്ടാ യിട്ടും മീറ്റർ ഉപയോഗിക്കാറില്ല. പലപ്പോഴും മീറ്ററിൽ രേഖപ്പെടുത്തുന്നതിനെ ക്കാൾ കൂടുതൽ ചാർജ് ഈടാക്കാറുമുണ്ട്. അതേസമയം, ടാക്‌സി ഡ്രൈവർമാർ മീറ്റർ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നും ഇത് ലംഘിച്ചാൽ വാഹനം രണ്ടുമാസം കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അമിത നിരക്ക് ഈടാക്കുന്നുണ്ട
കുവൈത്ത് സിറ്റി: എണ്ണിവില വർദ്ധനവിന് പിന്നാലെ രാജ്യത്ത് ബസ് ടാക്‌സി നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നെങ്കിലും നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ഖെയ്താനിൽ നിന്ന് ഷുവൈയ്ക്കിലേക്കുള്ള നിരക്ക് കഴിഞ്ഞ ദിവസത്തെ 250 ഫിൽസ് തന്നെയാണ് ഇന്നും. ഭക്ഷണ ശാലകളിൽ നിന്നുള്ള ഡെലിവറി ചാർജിലും മാറ്റമില്ല.
പ്രധാനപ്പെട്ട മൂന്ന് ഭക്ഷണശാലകളിലും ഡെലിവറി ചാർജ്് 500 ഫിൽസ് ആണ്. രാജ്യത്ത് രണ്ട് തരം ടാക്സി സർവീസുകളാണുള്ളത് റോമിങ് ടാക്സികളും കോൾ ടാക്സികളും. ഇതിൽ കോൾ ടാക്സികൾക്ക് നിരക്ക് കൂടുതലാണ്. എന്നാൽ ഇവയുടെ നിരക്കുകൾ കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ നിലനിൽക്കുകയാണ്. റോമിങ് ടാക്സിക്കാർ മന്ത്രാലയത്തിന്റെ നിർദേശമുണ്ടാ യിട്ടും മീറ്റർ ഉപയോഗിക്കാറില്ല. പലപ്പോഴും മീറ്ററിൽ രേഖപ്പെടുത്തുന്നതിനെ ക്കാൾ കൂടുതൽ ചാർജ് ഈടാക്കാറുമുണ്ട്.
അതേസമയം, ടാക്‌സി ഡ്രൈവർമാർ മീറ്റർ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നും ഇത് ലംഘിച്ചാൽ വാഹനം രണ്ടുമാസം കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അമിത നിരക്ക് ഈടാക്കുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കും.
ടാക്‌സി ഡ്രൈവർമാർ ചൂഷണം ചെയ്യുന്നതായി പരാതിയുണ്ടെങ്കിൽ സ്വദേശികൾക്കും വിദേശികൾക്കും 999-888-777-25583666 എന്ന നമ്പറിലോ 112ലേക്കോ അറിയിക്കാവുന്നതാണ്. 14 വർഷത്തിനുശേഷമാണ് കുവൈത്തിൽ ടാക്‌സി നിരക്ക് വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം റോമിങ് ടാക്‌സികൾക്ക് 350 മിനിമം ചാർജ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫിൽസ് നൽകണം. 40 ഫിൽസാണ് റോമിങ് ടാക്‌സികളുടെ വെയ്റ്റിങ് ചാർജ്.
പെട്രോൾ സബ്സിഡി എടുത്തു കളയുന്നതോടെ പൊതു ഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വർധിക്കും. ഇക്കാര്യം പരിഗണിച്ചാണ് നിരക്ക് വർധനക്ക് അനുമതി നൽകിയത്. പുതുക്കിയ താരിഫ് ഇതര ജിസി സി രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നും ട്രാഫിക് കേധാവി കൂട്ടിച്ചേർത്തു.