- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിൽ ഇന്നുമുതൽ പ്രവേശനം; ഒരുസമയം അഞ്ചുപേർക്ക് മാത്രം പ്രവേശനം; മുഖാവരണം നിർബന്ധം; ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതിനും വിലക്ക്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ തിങ്കളാഴ്ചമുതൽ പ്രവേശനം. കോവിഡ് ചട്ടങ്ങൾ പാലിച്ച് ഒരുസമയം അഞ്ചുപേർക്കുവീതം നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്താം. ശബരിമലയിലും കൺടെയ്ന്മെന്റ് സോണിലെ ക്ഷേത്രങ്ങളിലും ഭക്തരെ പ്രവേശിപ്പിക്കില്ല.
*ക്ഷേത്രത്തിലെത്തുന്നവരുടെ പേരും വിലാസവും ഫോൺനമ്പറും രജിസ്റ്ററിൽ സൂക്ഷിക്കും.
*10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുമുള്ളവർക്കും പ്രവേശനമില്ല.
*രാവിലെ ആറിനുമുമ്പും വൈകീട്ട് 6.30 മുതൽ ഏഴുവരെയും പ്രവേശനമില്ല.
* മുഖാവരണം ധരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം.
*ദർശന സമയത്തും പ്രവേശിക്കുമ്പോഴും ഓരോരുത്തരും ആറടി അകലം പാലിക്കണം.
* വഴിപാടുകൾ നടത്താം. ശ്രീകോവിലിൽനിന്ന് നേരിട്ട് പ്രസാദം നൽകില്ല.
*ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനോ കൈകാലുകൾ കഴുകുന്നതിനോ അനുവദിക്കില്ല.
* അന്നദാനം, ബലിതർപ്പണം എന്നിവ ഒഴിവാക്കി
മറുനാടന് ഡെസ്ക്