- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ കയറിയാൽ എന്ത് പറഞ്ഞാലും സൂക്ഷിക്കുക; പിരിയഡിനെ തുടർന്ന് വയറിന് വേദനയാണ് എന്ന് ബോയ്ഫ്രണ്ടിനോട് പറഞ്ഞതിന്റെ പേരിൽ ടേക്ക് ഓഫിന് മുമ്പ് യുവമിഥുനങ്ങളെ ഇറക്കി വിട്ട് എമിറേറ്റ്‌സ്; ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള യാത്ര മുടങ്ങിയത് ഇങ്ങനെ
ലണ്ടൻ: ബെർമിങ്ഹാമിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ നിന്നും ഒരു ടീച്ചിങ് അസിസ്റ്റന്റിനെയും അവരുടെ ബോയ് ഫ്രണ്ടിനെയും ഇറക്കി വിട്ടതായി റിപ്പോർട്ട്. പിരിയഡിനെ തുടർന്ന് വയറിന് വേദനയാണ് എന്ന് ബോയ്ഫ്രണ്ടിനോട് പറഞ്ഞതിന്റെ പേരിലുണ്ടായ സംശയത്തെ തുടർന്നാണ് ഇവരെ ഇറക്കി വിട്ടതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിനാൽ വിമാനത്തിൽ കയറിയാൽ എന്ത് പറയുന്നതിന് മുമ്പും അൽപമൊന്ന് ആലോചിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പിരിയഡിനെ തുടർന്ന് തനിക്ക് കടുത്ത വയറുവേദനയുണ്ടെന്ന് യുവതി ബോയ്ഫ്രണ്ടിനോട് പറയുന്നത് ഒരു എയർ ഹോസ്റ്റസ് കേട്ടതിനെ തുടർന്നായിരുന്നു ഇവരെ ഇറക്കി വിട്ടത്. ബെത്ത് ഇവാൻസ്(24), ജോഷ് മോറൻ(26) എന്നിവർക്കാണീ ഗതികേടുണ്ടായിരിക്കുന്നത്. വയറുവേദനയുണ്ടെന്ന് പറഞ്ഞ ഇവാൻസിനോട് ആരോഗ്യസ്ഥിതി ചോദിച്ചറിയാൻ എയർഹോസ്റ്റസ് എത്തിയിരുന്നു. ഏഴ് മണിക്കൂർ യാത്രക്ക് അനുവദിക്കുന്നതിന് മുമ്പ് ഇവാൻസിനെ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അതിനാൽ ഈ വിമാനത്തിൽ കൊണ്ട് പോവേണ്ടതില്ലെന്നും എമ
ലണ്ടൻ: ബെർമിങ്ഹാമിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ നിന്നും ഒരു ടീച്ചിങ് അസിസ്റ്റന്റിനെയും അവരുടെ ബോയ് ഫ്രണ്ടിനെയും ഇറക്കി വിട്ടതായി റിപ്പോർട്ട്. പിരിയഡിനെ തുടർന്ന് വയറിന് വേദനയാണ് എന്ന് ബോയ്ഫ്രണ്ടിനോട് പറഞ്ഞതിന്റെ പേരിലുണ്ടായ സംശയത്തെ തുടർന്നാണ് ഇവരെ ഇറക്കി വിട്ടതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിനാൽ വിമാനത്തിൽ കയറിയാൽ എന്ത് പറയുന്നതിന് മുമ്പും അൽപമൊന്ന് ആലോചിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പിരിയഡിനെ തുടർന്ന് തനിക്ക് കടുത്ത വയറുവേദനയുണ്ടെന്ന് യുവതി ബോയ്ഫ്രണ്ടിനോട് പറയുന്നത് ഒരു എയർ ഹോസ്റ്റസ് കേട്ടതിനെ തുടർന്നായിരുന്നു ഇവരെ ഇറക്കി വിട്ടത്.
ബെത്ത് ഇവാൻസ്(24), ജോഷ് മോറൻ(26) എന്നിവർക്കാണീ ഗതികേടുണ്ടായിരിക്കുന്നത്. വയറുവേദനയുണ്ടെന്ന് പറഞ്ഞ ഇവാൻസിനോട് ആരോഗ്യസ്ഥിതി ചോദിച്ചറിയാൻ എയർഹോസ്റ്റസ് എത്തിയിരുന്നു. ഏഴ് മണിക്കൂർ യാത്രക്ക് അനുവദിക്കുന്നതിന് മുമ്പ് ഇവാൻസിനെ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അതിനാൽ ഈ വിമാനത്തിൽ കൊണ്ട് പോവേണ്ടതില്ലെന്നും എമിറേറ്റ്‌സ് ക്രൂ പിന്നീട് തീരുമാനമെടുക്കുകയും അവരെ ഈ വിമാനത്തിൽ നിന്നിറക്കുകയുമായിരുന്നു. യാത്രക്കിടെ വയറുവേദന രൂക്ഷമായി വിമാനം ഇടക്ക് നിലത്തിറക്കേണ്ടി വരുമെന്ന ഭയത്താലാണ് ക്രൂ ഈ തീരുമാനമെടുത്തതെന്നും സൂചനയുണ്ട്.
വൈദ്യപരിശോധന നടത്താൻ വിമാനത്തിൽ ഒരു ഡോക്ടറെ എളുപ്പത്തിൽ ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇവരെ ഈ വിമാനത്തിൽ നിന്നിറക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ഇത്തരത്തിൽ ഇവരെ എ 380 വിമാനത്തിൽ നിന്നുമിറക്കിയത്. തുടർന്ന് മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് പോകാൻ ഇരുവരും ബുകക്ക് ചെയ്യേണ്ടിയും വന്നു. പിരിയേഡിനെ തുടർന്നുള്ള വയറുവേദനയെ തുടർന്ന് തങ്ങളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടത് ശുദ്ധ ഭ്രാന്താണെന്നാണ് ബാർബറായി ജോലി ചെയ്യുന്ന മോറൻ പ്രതികരിച്ചിരിക്കുന്നത്. എയർഹോസ്റ്റസ് ചോദ്യം ചെയ്തതിനെ തുടർന്ന് ബെത്ത് ഇവാൻസ് കടുത്ത പരിഭ്രാന്തിയിലായിരുന്നുവെന്നും കരഞ്ഞ് പോയിരുന്നുവെന്നും മോറൻ വെളിപ്പെടുത്തുന്നു.
കാബിൻക്രൂ യുഎസിലുള്ള അവരുടെ മെഡിക്കൽ ടീമുമായി ഫോണിൽ ബന്ധപ്പെടുകയും ഇതിനെ തുടർന്ന് ഇവാൻസിനെ കൊണ്ടു പോകേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. യാത്രക്കിടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന് ആശങ്കയുള്ള യാത്രക്കാരെ കൊണ്ടു പോകാതിരിക്കാൻ എയർലൈനുകൾക്ക് അധികാരമുണ്ട്. ഏതെങ്കിലും യാത്രക്കാർക്ക് ഗുരുതരമായ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ വിമാനജോലിക്കാർ ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയും പതിവാണ്. ഇത്തരംസന്ദർഭത്തിൽ വിമാനത്തിൽ നിന്നും ഇറക്കുന്ന യാത്രക്കാർക്ക് പണം തിരിച്ച് കൊടുക്കാൻ വിമാനക്കമ്പനിയെ നിഷ്‌കർഷിക്കുന്ന ശക്തമായ നിയമങ്ങളുമില്ല.