- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ; നിരോധനം മെയ് 14 വരെ തുടരും; പ്രവേശന വിലക്ക് നീട്ടിയത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ
ഇന്ത്യയിൽ നിന്നും യു എ ഇ ലേക്കുള്ള യാത്ര വിമാന നിരോധനം വീണ്ടും പത്ത് ദിവസത്തേക്ക് നീട്ടി. ഇന്ത്യയിൽ നിന്നും യു എ ഇ ലേക്കുള്ള വിമാന സർവീസ് മെയ് 14 വരെ നീട്ടിയതായി വിമാനകമ്പനികൾ അറിയിച്ചിട്ടുണ്ട്.
മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. വിവിധ എയർ ലൈനുകൾ ട്രാവൽ ഏജൻസികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഏപ്രിൽ 22 നാണ് യു.എ.ഇ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.
യുഎഇ പൗരന്മാർ, ഇരു രാജ്യങ്ങളിലേയും നയതന്ത്രഉദ്യോഗസ്ഥർ, ബിസിനസുകാരുടെ വിമാനങ്ങൾ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ യാത്ര വിളക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയും വിമാനത്താവളത്തിലെ പിസിആർ പരിശോധനക്ക് വിദേയമാവുകയും വേണം.രാജ്യത്ത് പ്രവേശിച്ചതിന് നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ പി സി ആർ പരിശോധനക്ക് വിധേയമാകണമെന്നും അധികൃതർ അറിയിച്ചു.