കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് കുവൈത്ത് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് സിവിൽ ഏഴിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെ 15 രരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കാൻ നെഗറ്റീവ്പി.സി.ആർ പരിശോധനാ ഫലം ആവശ്യമണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാ...ൽ സ്വദേശികളല്ലാത്തവർക്ക് വിലക്ക് തുടരുമെന്നാണ് ഇന്ന് അധികൃതർ അറിയിച്ചത്. .

നിലവിൽ ഫെബ്രുവരി ഏഴ് മുതൽ വിദേശികൾ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കിയവർക്ക് മാത്രമേ കുവൈത്തിലേക്ക് യാത്ര അനുവദിക്കൂ എന്ന സർക്കുലർ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. ഇതിനിടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികൾക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തത്.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, തുർക്കി, ഫിലിപ്പൈൻസ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, ഈജിപ്ത, ജോർദാൻ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഇതിന് പുറമെ യാത്രക്കാർക്ക് ജലദോഷം, തുമ്മൽ, ഉയർന്ന താപനില, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു.