- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി; വിലക്ക് നീട്ടിയത് ജൂൺ 14 വരെ; 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും വിശദീകരണം
ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂൺ 14 വരെ നീട്ടി. ഞായറാഴ്ച ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പിൽ പറയുന്നു.
ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. യുഎഇ സ്വദേശികൾക്കും യുഎഇയിലെ ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് ഇതിൽ ഇളവുള്ളത്. ഈ വിഭാഗങ്ങളിൽപെടുന്നവർ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story