കുവൈറ്റ് സിറ്റി: ഈ വർഷം അഞ്ചു മാസത്തിനുള്ളിൽ ഇതുവരെ മൂവായിരത്തിലേറെ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. ഇതിൽ 1650 യാത്രാ വിലക്കുകൾ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി പരാതികൾ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും നിസാര സാമ്പത്തിക ബാധ്യതയുടെ പേരിൽ വിലക്കുകൾ ഏർപ്പെടുത്തുന്നത് പുനരവലോകനം ചെയ്യണമെന്നുമാണ് ഉയർന്നിരിക്കുന്ന ആവശ്യം. അടുത്ത കാലത്തായി സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത് വർധിച്ചിട്ടുമുണ്ട്. 

യാത്രാ നിരോധനത്തെക്കുറിച്ച് കൂടുതൽ പുനപരിശോധന വേണമെന്ന ആവശ്യവുമായി നിരവധി വക്കീലന്മാർ രംഗത്തെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ തുകയ്ക്ക് വേണ്ടി യാത്രാ നിരോധനം ഏർപ്പെടുത്തുന്ന നടപടി വളരെ മോശമാണെന്നാണ് ഇവരുടെ നിലപാട്. 300 കുവൈത്ത് ദിനാർ വരെയെങ്കിലും കടമുള്ളവർക്ക് മാത്രം നിരോധനം ഏർപ്പെടുത്താനുള്ള നടപടി വേണമെന്നാണ് ആവശ്യം.