- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രംപിന്റെ ട്രാവൽ ബാൻ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങൾ
സാൻഫ്രാൻസിസ്‌ക്കൊ: ആറ് പ്രധാന മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പുതുക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉൾപ്പെടെ പതിനാല് സംസ്ഥാനങ്ങൾ അപ്പീൽ നൽകി. ഹവായ് 9 മത് കോർട്ട് ഫെഡറൽ ജഡ്ജിയാണ് ട്രംപിന്റെ ട്രാവൽ ബാൻ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്. വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള വിവേചനാധികാരം പ്രസിഡന്റിനുണ്ടെന്നും മുസ്ലിമുകൾക്ക് മാത്രമാണ് യാത്രാ നിരോധനം എന്ന വാദം ശരിയല്ലെന്നും ഇവർ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി. പതിനാല് സംസ്ഥാനങ്ങൾ വിവിധ കോടതികളിലാണ് അപ്പിൽ സമർപ്പിച്ചിരിക്കുന്നത്.പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് യാത്രക്കാർക്ക് അമേരിക്കയിലേക്കു പ്രവേശനം അനുവദിക്കുന്നത്. സാൻഫ്രാൻസിസ്‌ക്കൊ ഫെഡറൽ അപ്പീൽ കോടതിയിലും ട്രംപിന്റെ ട്രാവൽ ബാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു അപ്പീൽ
സാൻഫ്രാൻസിസ്‌ക്കൊ: ആറ് പ്രധാന മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പുതുക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉൾപ്പെടെ പതിനാല് സംസ്ഥാനങ്ങൾ അപ്പീൽ നൽകി. ഹവായ് 9 മത് കോർട്ട് ഫെഡറൽ ജഡ്ജിയാണ് ട്രംപിന്റെ ട്രാവൽ ബാൻ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്.
വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള വിവേചനാധികാരം പ്രസിഡന്റിനുണ്ടെന്നും മുസ്ലിമുകൾക്ക് മാത്രമാണ് യാത്രാ നിരോധനം എന്ന വാദം ശരിയല്ലെന്നും ഇവർ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി. പതിനാല് സംസ്ഥാനങ്ങൾ വിവിധ കോടതികളിലാണ് അപ്പിൽ സമർപ്പിച്ചിരിക്കുന്നത്.പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് യാത്രക്കാർക്ക് അമേരിക്കയിലേക്കു പ്രവേശനം അനുവദിക്കുന്നത്.
സാൻഫ്രാൻസിസ്‌ക്കൊ ഫെഡറൽ അപ്പീൽ കോടതിയിലും ട്രംപിന്റെ ട്രാവൽ ബാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു അപ്പീൽ നൽകിയിട്ടുണ്ട്.ട്രാവൽ ബാൻ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തുവന്നതിനുശേഷം ചില വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.