ന്യൂസിലന്റിൽ നിന്നും ന്യൂ സൗത്ത് വെയ്ൽസിലേക്കുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി മുതൽ കുറഞ്ഞത് 72 മണിക്കൂർ വരെ ക്വാറന്റെയ്ൻ രഹിത യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തും. സിഡനിയിൽ കോവിഡ് കേസുകൾ ഉയർന്നതാണ് നിയന്ത്രണത്തിന് കാരണം.

സിഡ്നിയിൽ ബോണ്ടായ് കോവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 10 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. സിഡ്‌നി ബോണ്ടായ് ജംഗ്ഷനിലുള്ള വെസ്റ്റെഫീൽഡ് ഷോപ്പിങ് സെന്ററിൽ ജൂൺ 12 നും 18 നുമിടയിൽ സന്ദർശിച്ചവർ എത്രയും വേഗം പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതുകൊണ്ട് തന്നെ രാജ്യത്തുള്ളവർ ജൂൺ 11 മുതൽ സിഡ്നിയിൽ സന്ദർശിട്ടവരുണ്ടെങ്കിൽ സ്വയം പരിശോധന നടത്തേണ്ടതാണ്.ലിസ്റ്റുചെയ്ത സമയങ്ങളിൽ താൽപ്പര്യമുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ആളുകൾ ഹെൽത്ത്ലൈനിൽ വിളിക്കുകയും കോവിഡ് -19 പരീക്ഷിക്കപ്പെടുന്നതുവരെ സ്വയം ഒറ്റപ്പെടുകയും നെഗറ്റീവ് ഫലം നൽകുകയും വേണം