- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
സംഘമായി യാത്രചെയ്യുന്നതിലും ഏറെയിഷ്ടം ഒറ്റയ്ക്ക് യാത്രചെയ്യാൻ; പരമ്പരാഗത ടൂറിസ്റ്റ് സ്‌പോട്ടുകൾക്ക് ബൈബൈ പറഞ്ഞ് ജനം ഒഴുകിയത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിലേക്ക; സാഹസികതയ്ക്കും താൽപര്യമുള്ളവർ ഏറെ; മത്സരം മുറുകിയതോടെ പിന്നിട്ടവർഷം യാത്രയ്ക്ക് ചെലവു കുറഞ്ഞു; വർഷാന്ത്യ യാത്രയിൽ നിന്ന് വാരാന്ത്യ യാത്രയിലേക്ക് ജനം മാറുന്നത് ഇങ്ങനെ
തിരുവനന്തപുരം: ടൂറിസം വ്യവസായത്തിന്റെ ഭാഗമായിതന്നെ കാണാവുന്ന യാത്ര വിഭാഗത്തിൽ വൻ വളർച്ചയുണ്ടായ വർഷമാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയതായും ഓൺലൈൻ ബുക്കിംഗുകൾ നടത്തി യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയതായും ട്രാവൽ പോർട്ടൽ ആയ യാത്ര ഡോട് കോം നടത്തിയ സർവേയിൽ വ്യക്തമാകുന്നു. ഈ രംഗത്ത് മത്സരം ഉണ്ടായതോടെ യാത്രാച്ചെലവ് മുൻകാലങ്ങളെ അപക്ഷിച്ച് കുറഞ്ഞതായും സാധാരണ ടൂറിസ്റ്റ് സ്‌പോട്ടുകൾക്ക് അപ്പുറത്തേക്ക് സ്വകാര്യമായ ഇടങ്ങളിലേക്ക് പലരും യാത്രചെയ്യാൻ കൂടുതൽ ഇഷ്ടപ്പെടുന്നതായും വ്യക്തമാകുന്നു. 11% സഞ്ചാരികൾ ആഗ്രഹിക്കുന്നത് അടുത്ത യാത്ര ഒറ്റയ്ക്കു നടത്താനാണ്. അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കു പോകാനും വൈവിധ്യമാർന്ന ജനതയെയും സംസ്‌കാരങ്ങളെയും പരിചയപ്പെടാനും യാത്രചെയ്തവരുടെ എണ്ണവും കൂടി. സാഹസിക യാത്രകൾക്കും നിരവധിപേർ തയ്യാറാകുന്നു. രാജ്യത്തിനു പുറത്തേക്കു ചെറു യാത്രകൾ നടത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിരുന്നു. വാർഷിക യാത്ര എന്ന ട്രെൻഡ് മാറി, ഏതാനും അവധി ദിന
തിരുവനന്തപുരം: ടൂറിസം വ്യവസായത്തിന്റെ ഭാഗമായിതന്നെ കാണാവുന്ന യാത്ര വിഭാഗത്തിൽ വൻ വളർച്ചയുണ്ടായ വർഷമാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയതായും ഓൺലൈൻ ബുക്കിംഗുകൾ നടത്തി യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയതായും ട്രാവൽ പോർട്ടൽ ആയ യാത്ര ഡോട് കോം നടത്തിയ സർവേയിൽ വ്യക്തമാകുന്നു. ഈ രംഗത്ത് മത്സരം ഉണ്ടായതോടെ യാത്രാച്ചെലവ് മുൻകാലങ്ങളെ അപക്ഷിച്ച് കുറഞ്ഞതായും സാധാരണ ടൂറിസ്റ്റ് സ്‌പോട്ടുകൾക്ക് അപ്പുറത്തേക്ക് സ്വകാര്യമായ ഇടങ്ങളിലേക്ക് പലരും യാത്രചെയ്യാൻ കൂടുതൽ ഇഷ്ടപ്പെടുന്നതായും വ്യക്തമാകുന്നു.
11% സഞ്ചാരികൾ ആഗ്രഹിക്കുന്നത് അടുത്ത യാത്ര ഒറ്റയ്ക്കു നടത്താനാണ്. അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കു പോകാനും വൈവിധ്യമാർന്ന ജനതയെയും സംസ്‌കാരങ്ങളെയും പരിചയപ്പെടാനും യാത്രചെയ്തവരുടെ എണ്ണവും കൂടി. സാഹസിക യാത്രകൾക്കും നിരവധിപേർ തയ്യാറാകുന്നു.
രാജ്യത്തിനു പുറത്തേക്കു ചെറു യാത്രകൾ നടത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിരുന്നു. വാർഷിക യാത്ര എന്ന ട്രെൻഡ് മാറി, ഏതാനും അവധി ദിനങ്ങൾ ഒന്നിച്ചുവരുന്ന വാരാന്ത്യങ്ങളിലും മറ്റുമായി ഇടയ്ക്കിടെ യാത്ര പോകുന്നതായി രീതി. നഗരത്തിനു പുറത്തുള്ളതും എന്നാൽ വലിയ ദൂരയാത്ര വേണ്ടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹ്രസ്വകാല യാത്രകളുടെ ഇഷ്ട സങ്കേതങ്ങളായി.ആഭ്യന്തര അവധി ബുക്കിങ്ങുകളിൽ 40 ശതമാനവും 'ലോങ് വീക്കെൻഡ്' പോലെയുള്ള ചെറിയ യാത്രാ പാക്കേജുകൾക്കായിരുന്നെന്ന് യാത്ര.കോമിന്റെ പഠനം പറയുന്നു. പുതുവർഷത്തിലും ഈ ട്രെൻഡ് തുടരുമെന്നാണു പ്രതീക്ഷ.
വിമാന യാത്രക്കൂലിയിലെ ഇളവുകൾ ആഭ്യന്തര, രാജ്യാന്തര യാത്രകൾ വർധിക്കാൻ സഹായകമായി. സിംഗപ്പൂർ, ബാലി എന്നിവയാണ് ഏറ്റവും പ്രിയമുള്ള വിദേശ ലൊക്കേഷനുകൾ എന്ന് ആഗോള ട്രാവൽ സേർച്ച് എൻജിൻ സ്‌കൈ സ്‌കാനർ പറയുന്നു. ഉദാരമായ വീസ വ്യവസ്ഥകളാണ് ഈ രാജ്യങ്ങളുടെ മുഖ്യ ആകർഷണം.
യൂറോപ്പ്, യുഎസ്, ദുബായ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവ ഇപ്പോഴും ഇന്ത്യാക്കാരെ വൻതോതിൽ ആകർഷിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, മൊറീഷ്യസ് എന്നിവയും ജനപ്രിയ പട്ടികയിലുണ്ട്.ദേശീയതലത്തിൽ കുടക്, ഊട്ടി, കൊടൈക്കനാൽ, ഗോവ, കേരളം എന്നീ ദക്ഷിണേന്ത്യൻ കേന്ദ്രങ്ങളാണ് കൂടുതൽ സഞ്ചാരികളെ ആകർഷിച്ചത്.
മൊത്തം ബുക്കിങ്ങിന്റെ 40% ഓൺലൈൻ ആയിരുന്നെന്നാണ് വിവിധ ട്രാവൽ ഓപ്പറേറ്റർമാരുടെ കണക്ക്. നോട്ട് അസാധുവാക്കൽ വന്നതോടെ ഇത് 58% വരെയായി ഉയർന്നു. നേരിട്ട് പണം നൽകിയുള്ള ബുക്കിങ് കുത്തനെ ഇടിയുന്ന ട്രെൻഡ് പുതുവർഷത്തിലും തുടരാനാണു സാധ്യത.ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ വരവ് മുൻ കൊല്ലത്തേക്കാൾ 9% വർധിച്ചെന്നാണ് യാത്ര.കോം കണക്കാക്കുന്നത്. വിമാനക്കൂലിയിലെ കുറവ്, വില കുറഞ്ഞ താമസ സൗകര്യം, മെച്ചപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ടൂറിസത്തിന് 2017 ൽ ഗുണമാകുമെന്നു പ്രതീക്ഷിക്കുന്നു.