കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി . കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്‌വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി. അഫ്സൽ കണ്ടലുണ്ടിഎന്ന സഞ്ചാരിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ കുടജാദ്രി യാത്രയുടെ വിശേഷങ്ങളാണ് അഫ്സൽ കടലുണ്ടി സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോയിലൂടെ പങ്ക് വക്കുന്നത്

കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ച്ത് അഹമ്മദാബാദ് വഴി പോകുന്ന ഓഖ എക്സ്‌പ്രസിലാണ് യാത്ര.കല്ലായിപ്പുഴയും തലശ്ശേരിയും ഫ്രീക്കന്മാരുടെ നാടായ കാസർഗോഡും കഴിഞ്ഞ് ട്രെയിൻ കൂകിപ്പായുകയാണ്.നേരം പുലരുന്നതോടെ ഉടുപ്പി റെയിൽവെസേറ്റഷനിലെത്തി. കുടജാദ്രിയിലേക്കുള്ള യാത്ര അതിസാഹസികവും കഠിനവുമാണ്. കൂട്ടത്തോടെയാണ് യാത്ര സൗഹൃദ സംഭാഷണവും മറ്റും യാത്രയുടെദ ദൈർഖ്യത്തെ ആശ്വാസമേകും. 26 കിലോമീറ്ററാണ് വനപാതയിലൂടെ നടന്നു നീങ്ങുന്നത്. വഴിയിൽ കൂറ്റൻ മരങ്ങൾ വീണുകിടക്കുന്നു. കഠിനമായ യാത്രക്കൊടുവിൽ 8 കിലോമീറ്റർ പിന്നിട്ട ശേഷം കുറച്ച് വിശ്രമം ശേഷം വീണ്ടും യാത്രയിലേക്ക്.

പ്രകൃതി രമണീയമായ കുടജാദ്രിയിലെ അംബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട് ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന കോതമംഗലത്തു കാരനായ തങ്കപ്പന്റെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കുടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്. ഇനി പുൽമേടുകളിലൂടെയുള്ള കുത്തനെയുള്ള കയറ്റത്തിലൂടെയാണ് യാത്ര കയറ്റം കയറി എത്തുന്നത് പച്ചവിരിച്ച കുടജാദ്രിയുടെ നെറുകയിലേക്ക്.കണ്ണിന് ആനന്തമേകി കുടജാദ്രി മലകൾക്കിടയിൽ അതീവ സുന്ദരിയായി നിൽക്കുന്നത് കാണാം.

മലമുകളിലെ കാഴ്ചകൾക്ക് ശേഷം സൂര്യസ്തമയവും കണ്ട് വിശ്രമത്തിലേക്ക് രാവിലെ ആറുമണിയോടെ മലമുകളിലെ ചുവപ്പിച്ചുകൊണ്ട് ഉദയസൂര്യനെ കണ്ട ശേഷം സെൽഫ്ിയും.ഫോട്ടോയും എടുത്താണ് മലയിറങ്ങി. ത്രിമൂല എന്ന ഗുഹയിൽ നിന്നും റോപ്പിൽ സാഹസികമായ ഇറങ്ങി സൗപർണ്ണിക നദിയുടെ ഉദ്ഭവ സ്ഥാനത്തു നിന്ന് കുളിയും കഴിഞ്ഞ് മടക്കയാത്ര.

യൂട്യൂബ് വീഡിയോ ഇവിടെ കാണാം