- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇന്ത്യയിൽ നിന്നും എത്തിയവർക്ക് സ്റ്റേ ഹോം നോട്ടീസ് 21 ആക്കി ഉയർത്തി; ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി സിംഗപ്പൂരും
ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി സിംഗപ്പൂരും. ഇന്ത്യയിൽ യാത്രക്കാർക്ക് സമീപസമയത്ത് ഇന്ത്യ സന്ദർശിച്ചവരും സിംഗപ്പൂരിൽ 21 ദിവസത്തെ സ്റ്റേ-ഹോം നല്കാനാണ് തീരുമാനം. നിലവിൽ 14 ദിവസം ആയിരുന്നത് 21 ലേക്ക് മാറ്റി.
14 ദിവസത്തെ ക്വാറന്റെയ്ൻ പൂർത്തിയായവർക്ക് ഏഴ് ദിവസം അവരുടെ താമസ സ്ഥലത്ത് കഴിയണം. കൂടാതെ ആദ്യ 14 ദിവസത്തിന് ശേഷവും പിന്നീടുള്ള ഏഴ് ദിവസം കഴിഞ്ഞു കോവിഡ് ടെസ്റ്റ് നടത്തണമെന്നും അധികൃതർ അറിയിച്ചു.നിർമ്മാണ, മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ 21 ദിവസത്തെ ക്വാറെന്റെയ്ന് വിധേയമാക്കും.
പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ സിംഗപ്പൂർ സ്വദേശികൾ അല്ലാത്തവരും പിആർ ഇല്ലാത്തവരും ഇന്ത്യയിൽ നിന്നും എത്തിയാലും നിയന്ത്രണങ്ങൾ നേരിടേണ്ടി വരും.ഇന്ത്യയിൽ ദിവസേനയുള്ള കോവിഡ് -19 കേസുകൾ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനാലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത 19 കോവിഡ് -19 കേസുകളിൽ 13 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയതായിരുന്നു.
ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള വിമാന സർവീസുകൾ നിരോധിക്കുമെന്ന് ഹോങ്കോംഗ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.