- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3000 ദിനാറിൽ കൂടുതൽ കൈയിൽ കരുതി കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ജാഗ്രതേ; സത്യവാങ്മൂലം ഇല്ലാതെ കൂടുതൽ പണം കൈയിൽ കരുതുന്നവരെ അറസ്റ്റ് ചെയ്യാൻ അധികൃതർ
നാട്ടിലേക്ക് പോകാനായി ഇറങ്ങുന്നവരും നാട്ടിൽ നിന്നും തിരികെ മടങ്ങുന്നവരും കരുതലെടുത്തോളൂ.. നിങ്ങളുടെ കൈയിൽ കരുതിയിരിക്കുന്ന തുക കൂടുതൽ ആണെങ്കിൽ നിങ്ങളുടെ യാത്ര മുടങ്ങുമെന്ന് ഉറപ്പ്. വിമാന യാത്രക്കാർ കൈവശംവയ്ക്കുന്ന തുക 3000 ദിനാറിൽ കൂടുതലുണ്ടെങ്കിൽ സത്യവാങ്മൂലം നൽകണമെന്നാണ് കുവൈത്ത് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കുവൈത്തിൽനിന്നു യാത്രചെയ്യുന്നവർക്കും കുവൈത്തിൽ എത്തുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്.തീവ്രവാദ സംഘടനകളുടെ കൈകളിൽ പണം എത്തിപ്പെടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു കർശന നിയന്ത്രണം.3000 ദിനാറിൽ കൂടുതൽ തുക കൈവശംവച്ചതിന് ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഏഷ്യൻ / അറബ് വംശജരാണു പിടിയിലായവർ. സംഭാവനകൾ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള പണമിടപാടുകൾക്കു കടുത്ത നിയന്ത്രണവും നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പണമായി സ്വീകരിക്കുന്നതിനു പകരം സംഭാവനകൾ കെനെറ്റ് വഴി മാത്രമായിരിക്കണമെന്ന വ്യവസ്ഥ കർക്കശമാക്കിയിട്ടുണ്ട്.. ഈ വ്യവസ്ഥ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമ
നാട്ടിലേക്ക് പോകാനായി ഇറങ്ങുന്നവരും നാട്ടിൽ നിന്നും തിരികെ മടങ്ങുന്നവരും കരുതലെടുത്തോളൂ.. നിങ്ങളുടെ കൈയിൽ കരുതിയിരിക്കുന്ന തുക കൂടുതൽ ആണെങ്കിൽ നിങ്ങളുടെ യാത്ര മുടങ്ങുമെന്ന് ഉറപ്പ്. വിമാന യാത്രക്കാർ കൈവശംവയ്ക്കുന്ന തുക 3000 ദിനാറിൽ കൂടുതലുണ്ടെങ്കിൽ സത്യവാങ്മൂലം നൽകണമെന്നാണ് കുവൈത്ത് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
കുവൈത്തിൽനിന്നു യാത്രചെയ്യുന്നവർക്കും കുവൈത്തിൽ എത്തുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്.തീവ്രവാദ സംഘടനകളുടെ കൈകളിൽ പണം എത്തിപ്പെടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു കർശന നിയന്ത്രണം.3000 ദിനാറിൽ കൂടുതൽ തുക കൈവശംവച്ചതിന് ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഏഷ്യൻ / അറബ് വംശജരാണു പിടിയിലായവർ.
സംഭാവനകൾ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള പണമിടപാടുകൾക്കു കടുത്ത നിയന്ത്രണവും നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പണമായി സ്വീകരിക്കുന്നതിനു പകരം സംഭാവനകൾ കെനെറ്റ് വഴി മാത്രമായിരിക്കണമെന്ന വ്യവസ്ഥ കർക്കശമാക്കിയിട്ടുണ്ട്.. ഈ വ്യവസ്ഥ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർ കൈവശംവയ്ക്കുന്ന തുക 3000 ദിനാറിൽ കൂടുതലുണ്ടെങ്കിൽ ഡിക്ലറേഷൻ നിർബന്ധമാക്കിയിട്ടുള്ളത്.
അനുവദിക്കപ്പെടുന്ന തുകയുടെ പരിധി സംബന്ധിച്ചു വിവരിക്കുന്ന ബോർഡുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്നു സിവിൽ ഏവിയേഷൻ അധികൃതർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.