- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവരുടെ യാത്രാ ചെലവ് ഇനി കൂടും; എമിറേറ്റ്സിലെ വിമാനത്താവള നികുതി സാധാരണക്കാർക്ക് ഇരുട്ടടി; ഒമാൻ നിന്ന് യുഎഇയിലേക്ക് പോകുന്ന യാതക്കാർ ഓൺലൈൻ വിസ എടുക്കണമെന്ന നിയമവും ഈ മാസം അവസാനം മുതൽ
മസ്‌കത്ത്: ഒമാനിൽനിന്ന് യു.എ.ഇയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര നടത്തുന്ന സാധാരണക്കാർക്ക് ഇനി യാത്ര ചെലവ് ഏറും.എ.ഇ സർക്കാർ വിവിധ വിമാനത്താവളങ്ങൾ വഴി പുറത്തുപോകുന്നവർക്ക് വിമാനത്താവള ഫീസ് ചുമത്തിയതിനാലാണിത്. യു.എ.ഇ വിടുന്ന എല്ലാ യാത്രക്കാരും 3.6 ഒമാനി റിയാലാണ് വിമാനത്താവള നികുതി നൽകേണ്ടത്. ദുബൈ, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരാണ് നികുതി നൽകേണ്ടത്. ജൂൺ 30 മുതൽ നികുതി ടിക്കറ്റിനോടൊപ്പം ഈടാക്കുമെന്ന് എമിറേറ്റ് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ വിമാന ജീവനക്കാരും രണ്ട് വയസിൽ താഴെയുള്ള കുട്ടികളും വിമാനത്താവള നികുതി നൽകേണ്ടതില്ല. അതിനിടെ, ഒമാനിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാർ മുൻകൂട്ടി ഓൺലൈൻ വിസ എടുക്കണമെന്ന നിയമവും ഈ മാസം അവസാനം മുതൽ കർക്കശമാക്കും. നേരത്തേ, ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നവർക്ക് വിമാനത്താവങ്ങളിൽ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു. ഇത് യാത്രക്കാർക്ക് ഏറെ എളുപ്പവുമായിരുന്നൂ. വിവിധ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് ഓൺലൈൻ വിസ ലഭ
മസ്‌കത്ത്: ഒമാനിൽനിന്ന് യു.എ.ഇയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര നടത്തുന്ന സാധാരണക്കാർക്ക് ഇനി യാത്ര ചെലവ് ഏറും.എ.ഇ സർക്കാർ വിവിധ വിമാനത്താവളങ്ങൾ വഴി പുറത്തുപോകുന്നവർക്ക് വിമാനത്താവള ഫീസ് ചുമത്തിയതിനാലാണിത്. യു.എ.ഇ വിടുന്ന എല്ലാ യാത്രക്കാരും 3.6 ഒമാനി റിയാലാണ് വിമാനത്താവള നികുതി നൽകേണ്ടത്. ദുബൈ, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരാണ് നികുതി നൽകേണ്ടത്.
ജൂൺ 30 മുതൽ നികുതി ടിക്കറ്റിനോടൊപ്പം ഈടാക്കുമെന്ന് എമിറേറ്റ് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ വിമാന ജീവനക്കാരും രണ്ട് വയസിൽ താഴെയുള്ള കുട്ടികളും വിമാനത്താവള നികുതി നൽകേണ്ടതില്ല.
അതിനിടെ, ഒമാനിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാർ മുൻകൂട്ടി ഓൺലൈൻ വിസ എടുക്കണമെന്ന നിയമവും ഈ മാസം അവസാനം മുതൽ കർക്കശമാക്കും. നേരത്തേ, ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നവർക്ക് വിമാനത്താവങ്ങളിൽ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു. ഇത് യാത്രക്കാർക്ക് ഏറെ എളുപ്പവുമായിരുന്നൂ.
വിവിധ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് ഓൺലൈൻ വിസ ലഭിച്ചവരെ മാത്രമേ യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. ഓൺലൈൻ വിസയുടെ നടപടിക്രമങ്ങൾ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇത് ഒമാനിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാക്കും.
വാണിജ്യ ആവശ്യാർഥം ഇടക്കിടെ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന ചെറുകിട കച്ചവടക്കാരെയും നികുതി പ്രതികൂലമായി ബാധിക്കും.