- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന മൺറോതുരുത്തിലെ കാണാക്കാഴ്ചകൾ കാണാം; പുലർച്ചെ കെട്ടുവള്ളത്തിൽ ചെറുതോടുകളിലൂടെ കണ്ടൽകാടുകളും വയലുകളും പകരുന്ന മനംമയക്കുന്ന ദൃശ്യഭംഗിയിലൂടെ ഒരു സഞ്ചാരം
കൊല്ലം: ഇത്തവണ സഞ്ചാരിയുടെ യാത്ര കൊല്ലം ജില്ലയിലെ മൺറോതുരുത്ത് എന്ന ഗ്രാമത്തിലേക്കാണ്.ബെംഗളുരു ടെക്്നോ ട്രാവലിലെ സഞ്ചാരി എബിൻ കെ ഫിലിപ്പും കുടുംബവുമാണ് യാത്രയിൽ. കുത്തിയൊഴുകുന്ന കല്ലടയാറാലും പ്രകൃതിരമണീയമായ അഷ്ടമുടികായലാലും ചുറ്റപെട്ട മൺറോതുരുത്തിലെ ചെറു തോടുകളിലൂടെയാണ് ഞങ്ങളുടെ യാത്ര. കൊച്ചുവള്ളത്തിലൂടെയുള്ള നീണ്ട യാത്ര ഏവരെയും ആകർഷിക്കും. വിശാലമായ കായൽപരപ്പ് തന്നെയാണ് സ്ഥലത്തെ സുന്ദരമാക്കുന്നത്.ചെറുതോടിലെ ഇരുവശങ്ങളിലായുള്ള ഗ്രാമപ്രദേശവും ക്ഷേത്രവും ചെറുവീടുകളും ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു. വള്ളത്തിലൂടെയുള്ള യാത്രയും കണ്ടൽക്കാടുകാടുനിറഞ്ഞ കായലും ദൃശ്യഭംഗി ഏകുന്നവയാണ്. ദൃശ്യഭംഗി ആസ്വദിക്കാൻ പുലർച്ചെയുള്ള യാത്രയാണ് ഏറ്റവും നല്ലത്. കായൽ ഓളത്തിൽ നിന്ന് പൂർണമായ സൂര്യോദയം കാണാം. സുനാമി തിരമാലകളെയും പ്രകൃതിയെ സംരക്ഷിക്കാനും കണ്ടൽ കാടുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കനാലിന്റെ രണ്ടുഭാഗത്തും വരമ്പും വയലുകളും പക്ഷികളെയും കാണാം.കുഞ്ഞു വീടുകളും ഏറുമാടവും കാണാം . കനാലിലൂടെ വള്ളത്തിൽ ചെന്നെത്തുന്ന
കൊല്ലം: ഇത്തവണ സഞ്ചാരിയുടെ യാത്ര കൊല്ലം ജില്ലയിലെ മൺറോതുരുത്ത് എന്ന ഗ്രാമത്തിലേക്കാണ്.ബെംഗളുരു ടെക്്നോ ട്രാവലിലെ സഞ്ചാരി എബിൻ കെ ഫിലിപ്പും കുടുംബവുമാണ് യാത്രയിൽ.
കുത്തിയൊഴുകുന്ന കല്ലടയാറാലും പ്രകൃതിരമണീയമായ അഷ്ടമുടികായലാലും ചുറ്റപെട്ട മൺറോതുരുത്തിലെ ചെറു തോടുകളിലൂടെയാണ് ഞങ്ങളുടെ യാത്ര. കൊച്ചുവള്ളത്തിലൂടെയുള്ള നീണ്ട യാത്ര ഏവരെയും ആകർഷിക്കും.
വിശാലമായ കായൽപരപ്പ് തന്നെയാണ് സ്ഥലത്തെ സുന്ദരമാക്കുന്നത്.ചെറുതോടിലെ ഇരുവശങ്ങളിലായുള്ള ഗ്രാമപ്രദേശവും ക്ഷേത്രവും ചെറുവീടുകളും ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.
വള്ളത്തിലൂടെയുള്ള യാത്രയും കണ്ടൽക്കാടുകാടുനിറഞ്ഞ കായലും ദൃശ്യഭംഗി ഏകുന്നവയാണ്. ദൃശ്യഭംഗി ആസ്വദിക്കാൻ പുലർച്ചെയുള്ള യാത്രയാണ് ഏറ്റവും നല്ലത്. കായൽ ഓളത്തിൽ നിന്ന് പൂർണമായ സൂര്യോദയം കാണാം.
സുനാമി തിരമാലകളെയും പ്രകൃതിയെ സംരക്ഷിക്കാനും കണ്ടൽ കാടുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കനാലിന്റെ രണ്ടുഭാഗത്തും വരമ്പും വയലുകളും പക്ഷികളെയും കാണാം.കുഞ്ഞു വീടുകളും ഏറുമാടവും കാണാം .
കനാലിലൂടെ വള്ളത്തിൽ ചെന്നെത്തുന്നത് അഷ്ടമുടി കായലിലേക്കാണ്. അവിടെ ഉദിച്ചുനീങ്ങുന്ന സൂര്യനെ കാണാം. ഇവിടെ ചെമ്മീൻകൃഷിയും ഉണ്ട. ദേശവാസികളുടെ വരുമാനം കൂടിയാണ് ചെമ്മീൻ കൃഷി ,
സമ്പൂർണമായ പ്രകൃതി ഭംഗിയേറിയ ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒട്ടും,മടിക്കേണ്ട കൊല്ലം ജില്ലയിലെ മൺറോതുരുത്തി്ലേക്ക് വരിക ....അവിടം നിങ്ങൾക്ക് നല്ല ദൃശ്യാനുഭവം തരും എന്നത് ഉറപ്പാണ്.
കൊല്ലം താലൂക്കിൽ ചിറ്റുമല ബ്‌ളോക്കിൽ മൺറോതുരുത്ത് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്. 1953-ൽ തന്നെ മൺറോതുരുത്ത് പഞ്ചായത്ത് നിലവിൽ വന്നു. ഉമ്മിണിതമ്പിക്കു ശേഷം തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷ് റസിഡന്റ് കേണൽ ജോൺ മൺറോയുടെ നാമധേയത്തിലാണ് പഞ്ചായത്തിന്റെ ആസ്ഥാനമായ സ്ഥലം അറിയപ്പെടുന്നത്.
കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന, തോടുകളാൽ കീറിമുറിച്ച തുരുത്തുകളുടെ കൂട്ടമാണ് മൺറോതുരുത്ത്. സ്‌കോട്ട്ലൻഡുകാരനും തിരുവിതാംകൂർ ദിവാനുമായിരുന്ന ജോൺ മൺറോയുടെ കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശം മലങ്കര മിഷനറി ചർച്ച് സൊസൈറ്റിക്ക് നൽകുകയും അവർ മൺറോ ദ്വീപ് എന്ന് പേരിടുകയുമായിരുന്നു. ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച കേരളത്തിലെ ആദ്യ കോളേജായ സിഎംഎസിന്റെ മൂലധനം ഇവിടെ നിന്നുള്ള വരുമാനമായിരുന്നു. പിന്നീട് തിരുവിതാംകൂർ രാജകുടുംബം മൺറോ തുരുത്ത് തിരികെ വാങ്ങി. ഇന്ന് മൺറോ തുരുത്തുകൊല്ലം ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ്.
കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിറ്റുമലയിൽ നിന്നാണ് മൺറോതുരുത്തിലേക്കുള്ള ഒരേയൊരു റോഡ് ആരംഭിക്കുന്നത്. കല്ലടയാറിന് കുറുകേ നിർമ്മിച്ച ഇടിയക്കടവ് പാലം കടന്നാൽ 13 വാർഡുകൾ ചേരുന്ന മൺറോതുരുത്ത് ഗ്രാമമായി. മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ, ബിഎസ്എൻഎൽ എക്സ്ചേഞ്ച്, കാനറ ബാങ്ക് എന്നിവയാണ് വഴിയിലെ ചില അടയാളങ്ങൾ. കുണ്ടറയിൽ നിന്നും കൊല്ലം ടൗണിൽ നിന്നും മൺറോതുരുത്തിലേക്ക് ബസ്സുണ്ട്.
കൊല്ലത്തു നിന്ന് പെരുമൺ എത്തിയശേഷം ജങ്കാറിന് പോകുന്നതാണ് ഏറ്റവും എളുപ്പം. ശാസ്താംകോട്ടയിൽ നിന്നാണെങ്കിൽ അഞ്ച് കിലോമീറ്റർ ബസിൽ സഞ്ചരിച്ച് കാരാളിമുക്കിൽ ഇറങ്ങാം. അവിടെ കണ്ണയങ്കാട് ബോട്ട് ജെട്ടിയിൽ നിന്ന് ജങ്കാറിൽ മൺറോതുരുത്തിലെത്താം.
ചെറുവള്ളത്തിൽ തുരുത്തിലേക്ക് പോകാൻ, ചവറയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പടപ്പനാലിൽ ചെല്ലുക. അവിടെ നിന്ന് ഓട്ടോയിൽ അരിനല്ലൂർ വള്ളക്കടവിലെത്തിയാൽ അഞ്ച് മിനിട്ട് ഇടവിട്ട് കടത്തുവള്ളങ്ങളുണ്ട്.