- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലൻ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ മോഹൻലാലിന് ഹൃദയ പരിശോധന; ബംഗളൂരു അപ്പോളോ ആശുപത്രിയിൽ എത്തിയ താരത്തിന് ട്രെഡ്മിൽ ടെസ്റ്റ് നിർദ്ദേശിച്ച് ഡോക്ടർമാർ; ഉയർന്ന കൊളസ്‌ട്രോൾ വില്ലനായോ എന്ന് പരിശോധിക്കാൻ താരപ്പകിട്ടില്ലാതെ സാധാരണക്കാരനായി ഒപിയിൽ സൂപ്പർസ്റ്റാർ നിൽക്കുന്ന ദൃശ്യങ്ങൾ മറുനാടന്
ബംഗളൂരു: നടൻ മോഹൻലാലിന് ബംഗളൂരു അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധന. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായി താരം ആശുപത്രിയിൽ എത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ 'ട്രെഡ്മിൽ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയിൽ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു ആശുപത്രി അധികൃതരെന്നാണ് ലഭിക്കുന്ന വിവരം. ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല. എന്നാൽ ട്രെഡ്മിൽ ടെസ്റ്റിൽ ഭൂരിഭാഗം ബ്‌ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പ്‌ളാറ്റിനം സ്യൂട്ടിലുള്ള വിഐപി വാർഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മിൽ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടർ പരിശോധനകൾ വേണ്ടിവരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതായാണ് വിവരം. ഉ
ബംഗളൂരു: നടൻ മോഹൻലാലിന് ബംഗളൂരു അപ്പോളോ ആശുപത്രിയിൽ ഹൃദയ പരിശോധന. ഇന്ന് പതിവ് ഹൃദയ പരിശോധനകൾക്കായി താരം ആശുപത്രിയിൽ എത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ 'ട്രെഡ്മിൽ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയിൽ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരിൽ ഒരുവനായി താരം ഒപിയിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ന് രാവിലെയാണ് മോഹൻലാൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ട്രെഡ്മിൽ ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു ആശുപത്രി അധികൃതരെന്നാണ് ലഭിക്കുന്ന വിവരം. ഹൃദയധമനികളിൽ ബ്‌ളോക്കുണ്ടെങ്കിൽ സാധാരണ ഇസിജിയിൽ കാണണമെന്നില്ല.
എന്നാൽ ട്രെഡ്മിൽ ടെസ്റ്റിൽ ഭൂരിഭാഗം ബ്‌ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പ്‌ളാറ്റിനം സ്യൂട്ടിലുള്ള വിഐപി വാർഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മിൽ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടർ പരിശോധനകൾ വേണ്ടിവരുമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതായാണ് വിവരം.
ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. അതിനാൽ ലാലിനെ ആൻജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. ഇന്ന് രാവിലെ എത്തിയ താരം ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ആരാധക വൃന്ദങ്ങളില്ലാതെയും താര പരിവേഷമില്ലാതെയും സാധാരണക്കാരനായി ലാൽ ഒപിക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് മറുനാടന് ലഭിച്ചത്.
പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നൽകുന്നതാണ് ട്രെഡ്മിൽ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പ്ളാറ്റ്ഫോം ചലിപ്പിക്കുന്നു. ട്രെഡ്മിൽ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും.
അധിക സമയം പ്രവർത്തിക്കുമ്പോൾ ഹൃദയത്തിന്റെ മാറ്റങ്ങൾ അറിയാൻ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. ഇതിന്റെ അടിസ്ഥാനത്തിൽ ബ്‌ളോക്കുണ്ടെന്ന സൂചന ലഭിച്ചാലാണ് ആൻജിയോഗ്രാം പരിശോധനയ്ക്കും തുടർ ചികിത്സകൾക്കും നിർദ്ദേശിക്കുക.
നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുർവേദ ചികിത്സകൾ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാൽ. ചിത്രങ്ങളിൽ ആയാസമുള്ള രംഗങ്ങൾ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. ഇതിനിടെയാണ് താരം ആശുപത്രിയിൽ ആരോഗ്യനില പരിശോധിക്കാൻ എത്തിയത്.
സൂപ്പർതാരത്തിന്റെ മലയാളത്തിലെ പുതിയ ചിത്രമായ വില്ലൻ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെപറ്റി സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.