- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ്വർക് തകരാറിലായി; സംസ്ഥാന വ്യപകമായി ട്രഷറികളിൽ ഇടപാടുകൾ തടസപ്പെട്ടു; അറ്റകുറ്റപ്പണിക്ക് ശേഷമുണ്ടായ സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ ഇന്ന് ഇടപാടുകൾ തടസ്സപ്പെട്ടു. നെറ്റ്വർക് തകരാറിലായതോടെ പെൻഷൻ വിതരണമടക്കം മുടങ്ങി. ഇതോടെ ട്രഷറികളിൽ പെൻഷൻ വാങ്ങാനെത്തിയ പ്രായമായവരടക്കം കാത്തിരുന്നു വലഞ്ഞു. ഇന്നലെ നടത്തിയ അറ്റകുറ്റപ്പണിയെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നമാണു കാരണമെന്നാണു ട്രഷറി അധികൃതർ പറയുന്നത്.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നു വൈകിട്ടോടെയോ നാളെയോ ട്രഷറികളുടെ പ്രവർത്തനം സാധാരണനിലയിലെത്തുമെന്നും അധികൃതർ പറഞ്ഞു. സെർവറിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ട്രഷറി ഓൺലൈൻ സേവനം ലഭ്യമാകില്ലെന്നു കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പുണ്ടായിരുന്നു. ഈ അറ്റകുറ്റപ്പണിയെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് ഇന്ന് ട്രഷറികളുടെ പ്രവർത്തനം തടസപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story