- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത മരംമുറി: എല്ലാ ജില്ലകളിലും പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണസംഘങ്ങൾ; രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തും.
തിരുവനന്തപുരം: സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായി എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. സംഘാംഗങ്ങളുടെ സംസ്ഥാനതല യോഗം ക്രൈംബ്രാഞ്ച് എഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്നു.
14 ഡിവൈഎസ്‌പിമാരെയും 25 ഇൻസ്‌പെക്ടർമാരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി കെ.വി. സന്തോഷ്, കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി കെ.എം.സാബു മാത്യു, തൃശൂർ ക്രൈം ബ്രാഞ്ച് എസ്‌പി കെ.എസ്.സുദർശൻ എന്നിവർക്കാണ് മേഖലാതലത്തിലെ മേൽനോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി വിലയിരുത്തും.
പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറന്‌പോക്ക് എന്നിവിടങ്ങളിൽ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളിൽ നിന്നു പരമാവധി വിവരങ്ങൾ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ്‌പിമാർക്ക് നൽകാം.
മറുനാടന് മലയാളി ബ്യൂറോ