- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാൻ തുരങ്കത്തിൽ നാളെ സുരക്ഷാ ട്രയൽ റൺ; വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും; ഓഗസ്റ്റ് ഒന്നിന്ന് കുതിരാൻ തുരങ്കം തുറക്കുന്നതിന്റെ ഭാഗമായി പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം
തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൽ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഓഗസ്റ്റ് ഒന്നിന്ന് കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി. ഓരോ ദിവസത്തെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥരും എക്സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട്ട് നൽകണം.
മറുനാടന് മലയാളി ബ്യൂറോ
Next Story