- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷരകേരളത്തിന് അവഗണിക്കാനാകുമോ ഈ കാഴ്ചകൾ? ആദിവാസിക്കുട്ടികൾ വിശപ്പടക്കുന്നത് മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ഭക്ഷണം കഴിച്ച്; ദയനീയ ദൃശ്യങ്ങൾ പേരാവൂരിൽ നിന്ന്
കണ്ണൂർ: കേരളം ഏറെ പുരോഗമിച്ച നാടാണ്. പ്രബുദ്ധകേരളം, സാക്ഷരകേരളം എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ നാട് പക്ഷേ, ഈ അർഥം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടോ? ഇതാ കണ്ണൂർ പേരാവൂർ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്നുള്ള ഈ കാഴ്ച കാണൂ. സാക്ഷരകേരളത്തിന് ഈ ദയനീയ ദൃശ്യങ്ങൾ അവഗണിക്കാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പേരാവൂരിലെ ആദിവാസിക്ക
കണ്ണൂർ: കേരളം ഏറെ പുരോഗമിച്ച നാടാണ്. പ്രബുദ്ധകേരളം, സാക്ഷരകേരളം എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ നാട് പക്ഷേ, ഈ അർഥം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടോ?
ഇതാ കണ്ണൂർ പേരാവൂർ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്നുള്ള ഈ കാഴ്ച കാണൂ. സാക്ഷരകേരളത്തിന് ഈ ദയനീയ ദൃശ്യങ്ങൾ അവഗണിക്കാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
പേരാവൂരിലെ ആദിവാസിക്കുട്ടികൾ ആഹാരം തേടുന്നത് ഈ മാലിന്യകേന്ദ്രത്തിലെ കുപ്പത്തൊട്ടിയിൽ നിന്നാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന മാലിന്യങ്ങൾ ഇവിടെയാണു സംസ്‌കരിക്കുന്നത്. വിശപ്പകറ്റാൻ സമീപത്തെ തിരുവോണപ്പുറം അമ്പലപ്പൊഴി കോളനിയിൽ താമസിക്കുന്ന ആദിവാസിക്കുട്ടികളാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തുന്നത്.
കണ്ണൂർ പേരാവൂർ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യങ്ങളാണു വിവിധ ചാനലുകൾ പുറത്തുവിട്ടത്. കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ബേക്കറികളിൽനിന്നും ഹോട്ടലുകളിൽനിന്നും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഈ ആഹാരസാധനങ്ങൾ ലക്ഷ്യമിട്ടാണു ആദിവാസിക്കുട്ടികൾ ഇവിടെ ഭക്ഷണം തേടി നിത്യവും എത്തുന്നത്. കണ്ണൂരിലെ വിവിധയിടങ്ങളിൽനിന്നു ഗുഡ്‌സ് വാഹനങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ ഇവിടെ എത്തിക്കുന്നത്. പച്ചക്കറിക്കടകളിൽ നിന്ന് ഉപേക്ഷിക്കുന്ന ചീഞ്ഞ പഴങ്ങളും പച്ചക്കറികളും കൂട്ടത്തിലുണ്ടാവും.
മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ സ്ത്രീ ജീവനക്കാർ മാലിന്യം വേർതിരിച്ചിടുന്നതിനിടയിൽനിന്നാണ് ഇവർ ആഹാരം ശേഖരിക്കുന്നത്. പഴയ ചാക്കുകളിലും കവറുകളിലുമായി ഇവ ശേഖരിച്ച് അവിടെ വച്ചോ മതിലിൽ കയറി ഇരുന്നോ കഴിക്കുകയും ചെയ്യും. പല കുട്ടികളും സ്‌കൂളുകളിൽ പോകാത്തവരാണ്.
പുരുഷജോലിക്കാർ കേന്ദ്രത്തിൽനിന്നു പുറത്തുപോകുന്ന സമയത്താണ് മതിൽ ചാടി കുട്ടികൾ ഇവിടെയെത്തുന്നത്. കുട്ടികളുടെ ദയനീയ സ്ഥിതി കണ്ട സ്ത്രീ ജീവനക്കാരാണു വിവരം പുറം ലോകത്തെ അറിയിച്ചത്.