- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പിറവി ദിനത്തിൽ എല്ലാ കുട്ടികളും സ്കൂളിൽ പോകുമ്പോൾ ഈ കുട്ടികൾക്ക് മാത്രം തട്ടിയും മുട്ടിയും ഓൺലൈൻ പഠനം; കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ സ്കൂൾ പഠനം അനിശ്ചിതത്വത്തിൽ. കോവിഡ് പ്രതിസന്ധിക്കുശേഷം നാളെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുമ്പോൾ കോളനിവാസികളായ വിദ്യാർത്ഥികൾക്ക് തട്ടിയും മുട്ടിയുമുള്ള ഓൺലൈൻ പഠനം തുടരാനാണ് വിധി.
ഇടമയാർ പദ്ധതി പ്രദേശത്ത് ,വൈദ്യുതവകുപ്പിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ യു പി സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്. ഇവർക്കായി ഇവിടെ ട്രൈബൽ ഹോസ്റ്റലും പ്രവർത്തിച്ചുവന്നിരുന്നു. ഇവിടെ താമസിച്ചാണ് ഇവർ സമീപത്തെ സ്കൂളിൽ പോയി വന്നിരുന്നത്. ചാലക്കുടിക്കടുത്ത് വനമേഖലയിൽ നിന്നും ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് സുരക്ഷിതമായ താമസൗകര്യം അന്വേഷിച്ചിറങ്ങിയ അറാക്കപ്പ് ആദവാസി കോളനിവാസികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിൽ താമസിച്ചുവരുന്നത്.തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലെന്നാണ് കോളനിക്കാരുടെ നിലപാട്. ഇതാണ് കുട്ടികളുടെ സ്കൂൾ വിദ്യാഭ്യസം പ്രതിസന്ധിയിലാവാൻ പ്രധാനകാരണം.
മൊബൈൽ റെയിഞ്ച് കൃത്യമായി ലഭിക്കാത്തതിനാൽ കോളനികളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി. റെയിഞ്ച് കിട്ടുന്നതിനായി മലമുകളിലും മരത്തിനുമുകളിലുമെല്ലാം കയററേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. സ്കൂൾ തുറക്കുന്നതോടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നപ്പോഴാണ് പുനരധിവാസപ്രശ്നത്തിൽ ഇടഞ്ഞ ആദിവാസി കുടുംബംഗങ്ങൾ ഹോസ്റ്റൽ വിട്ടൊഴിയാൻ തയ്യാറല്ലന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ആദിവാസി മേഖലകളിലും തീരദേശപ്രദേശങ്ങളിലും സ്കൂളുകളുടെ പ്രവർത്തനം കൃത്യാമായി നടക്കുന്നുണ്ടെന്നുറപ്പിക്കാൻ കളക്ടർമാരുടെ നേതത്വത്തിൽ നിരീക്ഷണം വേണമെന്ന് സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇതെത്തുടർന്ന് ഈ മേഖലകളിലെ സ്കൂളുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.എന്നാൽ ഇടമലയാർ സ്കൂളിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പിലാവില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലന്നും സർക്കാരുമായി വിവിധതലത്തിൽ ചർച്ചകൾ നന്നുവരികയാണെന്നും താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂവാറ്റുപുഴ റ്റി ഡി ഒ അറിയിച്ചു.
ഓൺലൈൻ പഠനം തുടരാനാണ് ട്രൈബൽ വകുപ്പ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുള്ളത്.ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് ഭക്ഷണകാര്യങ്ങൾക്കായി 3000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹോസ്റ്റലിൽ താമസമില്ലാത്തതിനാൽ ഈ തുക ഈ അദ്ധ്യേന വർഷം ആരംഭം മുതൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നുണ്ട്. റ്റി ഡി ഒ അറിയിച്ചു.
സ്കൂൾ പ്രവർത്തന സജ്ജമായ സാഹചര്യത്തിൽ നാളെ പ്രവേശനോത്സവം നടത്തുന്നതിന് അദ്ധ്യാപകരും ജീവനക്കാരം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.കോളനികളിൽ നിന്നും വിദ്യാർത്ഥികളോട് സ്കൂളിലെത്തണമെന്ന് അദ്ധ്യാപകർ കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതുപ്രകാരം കുറച്ചുകുട്ടികളെങ്കിലും നാളെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചടങ്ങുകൾ പൂർത്തിയായശേഷം കുടികളിലേയ്ക്ക് മടങ്ങാമെന്നാണ് കുട്ടികളുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇടമലയാർ ഡാമിനടുത്ത് വൈശാലി ഗുഹയ്ക്ക് സമീപം വനമേഖലയിൽ കുടിൽകെട്ടി താമസിക്കുന്നതിനാണ് അറാക്കപ്പ് കോളനിനിവാസികൾ ഊരുവിട്ടത്.ഇവിടെ കുടിൽകെട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ ഇവർകെട്ടിയിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി.ഇതോടെ കോളനിവാസികൾ കനത്ത പ്രതിഷേധമുയർത്തി.ഊരിലേയ്ക്ക് മടങ്ങണമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉഗ്രശാസനം വെറുതെയായി.സുരക്ഷിതമായ താമസസൗകര്യം ലഭിക്കാതെ തങ്ങൾ ഒരടി പിന്നോട്ടില്ലന്നായിരുന്നു കോളനിവാസികളുടെ നിലപാട്.
തുടർന്ന് ഗത്യന്തരമില്ലാതെ വനംവകുപ്പ് അധികൃതർ സർക്കാർ വാഹനത്തിൽ കോളനിവാസികളെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേയ്്ക്ക് മാറ്റുകയായിരുന്നു.ഹോസ്റ്റൽ തുറക്കാതെ കോളനിവാസികളെ മുറ്റത്തുനിർത്തി പാഠം പഠിപ്പിയ്്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നിക്കം ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു.പലകോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്നാണ് രാത്രി വൈകി പൂട്ട് തുറന്ന് നൽകിയപ്പോഴാണ് കോളനിവാസികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാനായത്.ഇതാണ് ഇപ്പോൾ ഒരു കൂട്ടം ആദിവാസികുട്ടികളുടെ നേർവഴിക്കുള്ള വിദ്യാഭ്യസത്തിന് വിലങ്ങുതടിയായിത്തീർന്നിരിക്കുന്നത്.
1972-ലാണ് ഇടമലയാറിൽ സ്കൂൾപ്രവർത്തനം ആരംഭിക്കുന്നത്.ഡാം നിർമ്മാണത്തിനെത്തിയിരുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻഗണനൽകിയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഇന്ന് വനമേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമായി സ്കൂൾ മാറിക്കഴിഞ്ഞു.
മറുനാടന് മലയാളി ലേഖകന്.