- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു
ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗം ജോജോ ജേക്കബ് മാത്യു, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഡീക്കൻ തോമസ് ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ഉണ്ടായിരുന്നു. സഭയുടെ കീഴിലുള്ള യു.എ.ഇ -യിലെ ദേവാലയങ്ങളിൽ ഇന്ന് (01/12/2017) ധീര രക്തസാക്ഷികളെ അനുസ്മരിച്ചു പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചിരുന്നു.
ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗം ജോജോ ജേക്കബ് മാത്യു, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഡീക്കൻ തോമസ് ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ഉണ്ടായിരുന്നു.
സഭയുടെ കീഴിലുള്ള യു.എ.ഇ -യിലെ ദേവാലയങ്ങളിൽ ഇന്ന് (01/12/2017) ധീര രക്തസാക്ഷികളെ അനുസ്മരിച്ചു പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചിരുന്നു.
Next Story