- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിലേക്ക് തിരിച്ചത് പൃഥ്വിരാജിനൊപ്പം; മരണവാർത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയത് സിബി മലയിൽ; അവാർഡ് ചടങ്ങിനെത്തിയ മലയാളം താരങ്ങളും ആശുപത്രിയിലേക്കെത്തി; കൽപ്പന വിടവാങ്ങിയത് കാർത്തി- നാഗാർജുന ചിത്രത്തിന്റെ നാല് ഷോട്ട് പൂർത്തിയാക്കാതെ
ഹൈദരാബാദ്: തെലുങ്ക് സിനിമയുടെ ആസ്ഥാനമായ ഹൈദരാബാദിലേക്ക് ഷൂട്ടിംഗിനായാണ് മലയാളം താരം കൽപ്പന ഒരു ദിവസം മുമ്പ് യാത്ര തിരിച്ചത്. ഒരു സ്വകാര്യ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനായി പൃഥ്വിരാജും കൽപ്പനയ്‌ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. കൽപ്പന ചേച്ചിക്കൊപ്പമുള്ളത് അവസാന യാത്രയാണെന്ന് പൃഥ്വിരാജ് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മരണവാ

ഹൈദരാബാദ്: തെലുങ്ക് സിനിമയുടെ ആസ്ഥാനമായ ഹൈദരാബാദിലേക്ക് ഷൂട്ടിംഗിനായാണ് മലയാളം താരം കൽപ്പന ഒരു ദിവസം മുമ്പ് യാത്ര തിരിച്ചത്. ഒരു സ്വകാര്യ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനായി പൃഥ്വിരാജും കൽപ്പനയ്‌ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. കൽപ്പന ചേച്ചിക്കൊപ്പമുള്ളത് അവസാന യാത്രയാണെന്ന് പൃഥ്വിരാജ് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മരണവാർത്ത ഞെട്ടലോടെയാണ് പൃഥ്വിരാജ് കേട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കി.
ആദരാജ്ഞലികൾ കൽപന ചേച്ചി. ഇന്നലെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിൽ കൽപന ചേച്ചിയും ഒപ്പമുണ്ടായിരുന്നു. മികച്ച അഭിനേത്രി അതുപോലെ നല്ലൊരു മനുഷ്യ ജീവിയും. അത്രയേറെ പ്രസരിപ്പായിരുന്നു അവർക്കെപ്പോഴും. നിങ്ങളുടെ ഓർമകൾ എക്കാലവുമുണ്ടാകും എന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്. മരണ വാർത്ത അറിയുമ്പോൽ നിരവധി മലയാളം താരങ്ങൾ ഹൈദരാബാദിൽ ഉണ്ടായിരുന്നു.
തെലുങ്കിലെ നാഗാർജുന നായകനാവുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകായിരുന്ന കൽപ്പന ബോധമില്ലാതെ ഹോട്ടലിൽ കിടക്കുന്നു എന്ന വിവരം ആദ്യം അറിഞ്ഞ മലയാളി സംവിധായകൻ സിബി മലയിലായിരുന്നു. തെലുങ്ക് സിനിമയിലെ പ്രൊഡക്ഷൻ മാനേജരായിരുന്നു സിബി മലയിലിനെ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ ഉടൻ തന്നെ സിബി അപ്പോളോ ആശുപത്രിയിൽ എത്തി. സംഭവം അറിഞ്ഞപ്പോൾ തന്നെ ഉടൻ അപ്പോളോ ആശുപത്രിൽ താൻ എത്തുകയും എത്തിയപ്പോൾ തന്നെ അവിടത്തെ ഡോക്ടറുമാർ കല്പനയുടെ മരണം സ്ഥിതികരിച്ചിരുന്നതായും സിബി മലയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനായി അപ്പോളോ ആശുപത്രിയിൽ നിന്നും ഉസ്മാനിയ മെഡിക്കൽകോളേജിലേക്ക് കൊണ്ട് പോയിരിക്കയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം തെലുങ്ക് ഫിലിം ചേംബറിന്റെയും ഹൈദ്രാബാദ് മലയാളി സമാജവും പൊതു ദർശനത്തിനായി വെക്കും. അതിനു ശേഷം നാളെ രാവിലെ കേരളത്തിലെത്തിക്കുമെന്നും സിബി മലയിൽ പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ കല്പനയുടെ അനുജത്തി ഉർവശി ഹൈദ്രാബാദിൽ എത്തിയിട്ടുണ്ട്. ഉർവശിയുടെ ഭർത്താവു കൂടി ആശുപത്രിയിൽ എത്തും.
ഇന്നലെ ഹൈദ്രബാദു നടന്ന ഇന്റർ നാഷണൽ ഇന്ത്യൻ ഫിലിം അകാദമി അവാർഡു നിശയിൽ പങ്കെടുക്കാനാണ് സിബി മലയിൽ എത്തിയത്. അദ്ദേഹത്തെ പോലെ പൃഥ്വിരാജ്, അജു വർഗിസ്, വിജയ് ബാബു തുടങ്ങിയ താരങ്ങളും ഹൈദ്രാബാദിൽ ഉണ്ട്. അവാർഡ് നിശയിൽ എതിയിരുന്നുവെങ്കിലും ഇന്നലത്തെ ചടങ്ങ് വൈകിയതിനാൽ രാവിലെ വിവരങ്ങൾ അറിയാൻ വൈകിയിരുന്നു. അതുകൊണ്ട് മരണവാർത്ത അറിഞ്ഞ ശേഷം ഇവർ അശുപത്രിയിലേക്ക് എത്തുന്നുണ്ട്. നടൻ കാർത്തിയും നസീറും അടക്കമുള്ള താരങ്ങളും അപ്പോളോ ആശുപത്രിയിൽ എത്തിയിരുന്നു.
കാർത്തിയും നാഗാർജുനയും അഭിനയിക്കുന്ന ഊപിരി (തോഴ) എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഹൈദരാബാദിൽ എത്തിയ വേളയിലായിരുന്നു കൽപ്പനയുടെ അന്ത്യം. കൽപനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൽപനയുടേതായി നാല് ഷോട്ടുകൾ കൂടി ബാക്കി നിൽക്കെയാണ് സിനിമാലോകത്തോട് താരം വിടപറയുന്നത്. ഇരുപത് വർഷങ്ങൾക്കുമുമ്പ് 'ദല്ലിബോല' എന്ന തെലുങ്ക് ചിത്രത്തിൽ ശാരദയുടെ പേരക്കുട്ടിയായി കൽപ്പന അഭിനയിച്ചിട്ടുണ്ട്. ഇത് കൽപ്പനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണെങ്കിലും തമിഴിൽ അഭിനയിച്ച 'സതി ലീലാവതി' രതി ലീലാവതിയായും 'ചിന്നവീട്' ചിന്ന ഇല്ലുവായും തെലുങ്കിൽ റീമേക്ക് ചെയ്തിട്ടുണ്ട്.
RIP Kalpana Chechi! A fine actor and a finer human being! We flew together in to Hyderabad yesterday afternoon..and she was in such high spirits as always! You will be missed forever!!!
Posted by Prithviraj Sukumaran on Sunday, January 24, 2016
പി.വി.പി. സിനിമയുടെ ബാനറിൽ വംശി ബൈരിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നാഗാർജ്ജുനയെ പരിചരിക്കാനെത്തുന്ന ഒരു ആയയുടെ റോളിലായിരുന്നു കൽപ്പന അഭിനയിച്ചത്. ഹൈദരാബാദിൽ കഴിഞ്ഞ ഏപ്രിൽ നാലാം വാരത്തിൽ അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ച് ഒരാഴ്ചത്തെ ഷൂട്ടിങ് നടന്നിരുന്നു. നാഗാർജ്ജുന, തമന്ന, തമിഴ്‌നടൻ കാർത്തി എന്നിവർക്കൊപ്പം കൽപ്പനയും ഈ ചിത്രീകരണത്തിൽ കൽപ്പനയും പങ്കെടുത്തിരുന്നു.

