ലണ്ടൻ: ഇന്ന് ബ്രിട്ടനിലെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സാംസ്‌കാരിക തനിമയുടെ പ്രവാചകരായ തൃശ്ശൂർ ജില്ലക്കാർ അവരുടെ രണ്ടാമത്തെ കുടുംബ കൂട്ടായ് മക്കുള്ള ഒരുക്കങ്ങൾ  യു.കെയിലെ  തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

ജാതി മത രാഷ്ട്രീയ അതിർവരമ്പുകളില്ലാതെ പ്രവർത്തിക്കുവാൻ കഴിയുന്ന യു.കെ.യിലെ തൃശ്ശൂർ ജില്ലാ നിവാസികളുടെ പ്രഥമ കുടുംബ സംഗമം കഴിഞ്ഞ വർഷം വളരെ ഗാംഭീര്യമായി കൊണ്ടാടിയിരുന്നു. കഴിഞ്ഞ വർഷത്തെ കുടുംബ സംഗമത്തെക്കാൾ ഉപരി , അതിലും മനോഹരമായി തന്നെ ഈ കൂട്ടായ്മ വീണ്ടും ഇക്കൊല്ലവും അരങ്ങേറുവാൻ  വേണ്ടി  അടുത്തിടെ നടന്ന തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ യോഗത്തിൽ വച്ച്  പുതുതായി  51 അംഗങ്ങളുള്ള ഒരു  സംഘാടക സമിതിയെ നാമനിർദ്ദേശം ചെയ്ത്  ഇക്കൊല്ലത്തെ തൃശ്ശൂർ ജില്ലാ സംഗമത്തിന്റെ വിജത്തിന്  വേണ്ടി പ്രവർത്തിക്കുന്നതിന്  രൂപം കൊടുത്തിട്ടുണ്ട്.

രക്ഷാധികാരികൾ: ടി.ഹരിദാസ്, ജോ ഔസേഫ്, കെ.ജി.നായർ , മുരളീ മുകുന്ദൻ. ചെയർമാൻ:അഡ്വ: ജെയ് സൺ ഇരിങ്ങാലക്കുട. വൈസ് ചെയർമാന്മാർ അഫ് സൽ പടിയത്ത്, ജോൺസൺ നീലങ്കാവിൽ, മുരളി വെട്ടത്ത്, സാബു ജോർജ്, ജനറൽ കൺവീനർ:   ജി.കെ.മേനോൻ, കൺവീനന്മാർ:ലോറൻസ് പല്ലിശ്ശേരി , മൊയ് തുണ്ണി തണ്ടകത്ത്. വനിതാ വിഭാഗം കൺവീനർ:സിസിലി ജോർജ്ജ്. കലാ വിഭാഗം കൺവീനർ:ജോസ് പടയാട്ടി.  കോർഡിനേറ്റർന്മാർ: രാജേഷ് കൃഷ്ണദാസ്, ജീസൺ പോൾ കടവി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:  07825597760, 07727253424, 07958053672, 07930134340, 07983615390