- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കര വികസനസമിതി രൂപീകരിച്ചു; അസി ആർ നീലകണ്ഠൻ കൺവീനർ
തൃക്കാക്കര നഗരസഭയുടെ വരുംകാല വികസനങ്ങളിൽ സുതാര്യതയും, കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃക്കാക്കര വികസനസമിതി രൂപീകരിച്ചു. തൃക്കാക്കര വികസനസമിതിയുടെ രൂപീകരണയോഗം എംഎൽഎ പിടി തോമസ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ അധ്യക്ഷനായിരുന്നു ഹൈക്കോടതി റിട്ടയേഡ് ജഡ്ജിമാരായ സിഎം രാമചന്ദ്രൻനായർ ഹരിഹരൻ എന്നിവർക്കൊപ്പം നഗരസഭാ വൈസ് ചെയർമാൻ സാബു വർഗീസ, മറ്റു നിരവധി കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട വ്യക്തിത്വങ്ങൾ തൃക്കാക്കര വികസനം നേരിടുന്ന പ്രധാന പ്രതിസന്ധികൾ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു . ഈ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തൃക്കാക്കര എംഎൽഎ പി ടി തോമസ് ,തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർ പെഴ്‌സൺ ,വൈസ് ചെയർമാൻ, അംഗങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളായ ജസ്റ്റിസ് സിഎം രാമചന്ദ്രൻനായർ ജസ്റ്റിസ് ഹരിഹരൻ, എംപി സുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഉപദേശകസമിതി രൂപീകരിച്ചു. തൃക്കാക്കര വികസനസമിതിയുടെ ചെയർമാനായി സി ആർ
തൃക്കാക്കര നഗരസഭയുടെ വരുംകാല വികസനങ്ങളിൽ സുതാര്യതയും, കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃക്കാക്കര വികസനസമിതി രൂപീകരിച്ചു. തൃക്കാക്കര വികസനസമിതിയുടെ രൂപീകരണയോഗം എംഎൽഎ പിടി തോമസ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ അധ്യക്ഷനായിരുന്നു ഹൈക്കോടതി റിട്ടയേഡ് ജഡ്ജിമാരായ സിഎം രാമചന്ദ്രൻനായർ ഹരിഹരൻ എന്നിവർക്കൊപ്പം നഗരസഭാ വൈസ് ചെയർമാൻ സാബു വർഗീസ, മറ്റു നിരവധി കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട വ്യക്തിത്വങ്ങൾ തൃക്കാക്കര വികസനം നേരിടുന്ന പ്രധാന പ്രതിസന്ധികൾ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു .
ഈ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തൃക്കാക്കര എംഎൽഎ പി ടി തോമസ് ,തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർ പെഴ്‌സൺ ,വൈസ് ചെയർമാൻ, അംഗങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങളായ ജസ്റ്റിസ് സിഎം രാമചന്ദ്രൻനായർ ജസ്റ്റിസ് ഹരിഹരൻ, എംപി സുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഉപദേശകസമിതി രൂപീകരിച്ചു. തൃക്കാക്കര വികസനസമിതിയുടെ ചെയർമാനായി സി ആർ നീലകണ്ഠനെയും കൺവീനറായി റസിഡൻസ് അസോസിയേഷൻ അപെക്‌സ് ബോഡിയുടെ ജനറൽ സെക്രട്ടറി സലിം കുന്നുംപുറത്തെയും തിരഞ്ഞെടുത്തു.
വിവിധ മേഖലകളിൽ പെട്ട 9 അംഗങ്ങളടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിട്ടുണ്ട്. നഗരസഭയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന തകരാറുകളെ കുറിച്ച് പോൾ മേച്ചേരി, ട്രാക്കിന്റെ വൈസ് പ്രസിഡണ്ട് അഹമ്മദ് തുടങ്ങി വിവിധ നേതാക്കൾ വിശദീകരിച്ചു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ റസിഡൻസ് അസോസിയേഷനുകൾ യോഗം ചേർന്ന് തൃക്കാക്കര വികസനസമിതി എക്‌സിക്യൂട്ടീവിലേക്ക് വിവിധ പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചു