- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിമ്മിൽ ഓണാഘോഷം വർണ്ണാഭമായി
കൗണ്ടി മീത്ത്: കൗണ്ടി മീത്തിലെ ട്രിമ്മിലും നാവനിലും താമസിക്കുന്ന മലയാളികൾ ഒരുമിച്ച് ചേർന്ന് നടത്തിയ ഓണാഘോഷം വർണ്ണാഭമായി. ട്രിം സെന്റ് പാട്രിക്ക്‌സ് ആംഗ്ലിക്കൻ പള്ളിയുടെ പാരിഷ് ഹാളിൽ നടത്തിയ ഓണാഘോഷത്തിൽ, ട്രിമ്മിലേയും നാവനിലേയും മലയാളികൾ ജാതി ഭേദമന്യേ പങ്കെടുത്തു. വിവിധ കലാ കായിക മത്സരങ്ങൾ, കുട്ടികളുടെ മത്സരങ്ങൾ എന്നിവയ്ക്ക്
കൗണ്ടി മീത്ത്: കൗണ്ടി മീത്തിലെ ട്രിമ്മിലും നാവനിലും താമസിക്കുന്ന മലയാളികൾ ഒരുമിച്ച് ചേർന്ന് നടത്തിയ ഓണാഘോഷം വർണ്ണാഭമായി. ട്രിം സെന്റ് പാട്രിക്ക്‌സ് ആംഗ്ലിക്കൻ പള്ളിയുടെ പാരിഷ് ഹാളിൽ നടത്തിയ ഓണാഘോഷത്തിൽ, ട്രിമ്മിലേയും നാവനിലേയും മലയാളികൾ ജാതി ഭേദമന്യേ പങ്കെടുത്തു.
വിവിധ കലാ കായിക മത്സരങ്ങൾ, കുട്ടികളുടെ മത്സരങ്ങൾ എന്നിവയ്ക്ക് പുറമേ, മുതിർന്നവരും കൊച്ചു കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. മാവേലിയുടെ സമത്വ സുന്ദരമായ നാളുകളുടെ ഓർമ്മ പുതുക്കുവാൻ വിഭവ സമൃദ്ധമായ ഓണ
സദ്യയും ക്രമീകരിച്ചിരുന്നു.
Next Story