തിരു: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷികസമ്മേളനം ട്രിമ 2016 സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്തു. 2016ലെ ടിഎംഎ-എച്ച്എൽഎൽ സിഎസ്ആർ പുരസ്‌കാരം ശോഭ ലിമിറ്റഡിന് അദ്ദേഹം സമ്മാനിച്ചു. ഗവർണർ ജസ്റ്റിസ്പി.സദാശിവത്തിന്റെ സന്ദേശം ടിഎംഎ സീനിയർ വൈസ് പ്രസിഡന്റ് പി.സി.ഹരികേഷ് ചടങ്ങിൽ വായിച്ചു. ട്രിമ ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പരിപാടിയെപ്പറ്റിവിശദീകരിച്ചു.

കെപിഎംജി അഡൈ്വസറി സർവീസസ് ഡയറക്ടർ പ്രസാദ് ഉണ്ണിക്കൃഷ്ണൻ വിഷയാവതരണം നടത്തി. ടിഎംഎ പ്രസിഡന്റ് എസ്. രാംനാഥ്, സിഎസ്ആർ പുരസ്‌കാര നിർണയ സമിതി ചെയർമാൻ ശ്രീകാന്ത് പി. കൃഷ്ണൻ, ടിഎംഎസെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റൽ ഇന്ത്യ,ഈസ് ഓഫ് ഡൂയിങ് ബിസിനസ്, സ്വച്ഛ് ഭാരത് എന്നീപരിപാടികളുടെ സാധ്യതകൾ കേരളത്തിന് എങ്ങിനെ ഉപയുക്തമാക്കാനാകു മെന്നതാണ് ഇത്തവണത്തെ സമ്മേളനംമുഖ്യമായും ചർച്ചചെയ്യുന്നത്. ടുവാർഡ്സ് എ ഫാസ്റ്റർ,സ്മാർട്ടർ ആൻഡ് ക്ലീനർ കേരള' എന്നതാണ് സമ്മേളനത്തിന്റെകേന്ദ്രവിഷയം.

സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഒൻപതിന് രാവിലെഫാസ്റ്റർ കേരള എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽഇൻകെൽ മാനേജിങ് ഡയറക്ടർ ടി.ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. പ്രമുഖ കോളമിസ്റ്റും രാഷ്ട്രീയ- സാമ്പത്തികവിശാരദനുമായ എസ്. ഗുരുമൂർത്തി, അദാനി വിഴിഞ്ഞം പോർട്ട്ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാർമൊഹാപത്ര, സ്ട്രാറ്റജിക് കൺസൾട്ടിങ് ജോൺസ് ലാംഗ് ലാസല്ലേ പ്രോപ്പർട്ടി കൺസൾട്ടന്റ്സ് ലോക്കൽ ഡയറക്ടർ കെ.എസ്.ഗിരീഷ് എന്നിവർ സംസാരിക്കും. 11.30ന് സ്മാർട്ടർകേരള എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽഐ.ടി.സെക്രട്ടറി എം.ശിവശങ്കർ അധ്യക്ഷത വഹിക്കും. കൃഷി
ഡയറക്ടർ ബിജു പ്രഭാകർ, എസ്‌ബിറ്റി ജനറൽ മാനേജർജി.വെങ്കടനാരായണൻ, യുഐഡിഎഐ ബാംഗ്ലൂർ റീജ്യണൽഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രണബ് മൊഹന്തി എന്നിവർസംസാരിക്കും.

രണ്ടു മണിക്ക് ക്ലീനർ കേരള എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ ജോസ് ഡൊമിനിക് അധ്യക്ഷത വഹിക്കും. ടിആർഡിസിഎഎംഡി അനിൽകുമാർ പണ്ടാല, ക്ലീൻ കേരള കമ്പനി എംഡികബീർ പി.ഹാരൂൺ, വനിതാ വികസന കോർപ്പറേഷൻ എംഡിവി സി.ബിന്ദു എന്നിവർ സംസാരിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടിഎംഎ പ്രസിഡന്റ് എസ്.രാമനാഥ് അധ്യക്ഷത വഹിക്കും. ട്രിമ കോ-ചെയർമാൻ എം.ആർ.സുബ്രമണിയൻ ചർച്ചകൾക്രോഡീകരിക്കും. ട്രിമ മാനേജ്‌മെന്റ് ലീഡർഷിപ്പ് പുരസ്‌കാരം സൺടെക് സിഇഒ നന്ദകുമാറിന് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. വളർന്നുവരുന്ന മാനേജർമാരെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെഅസോസിയേഷൻ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായി മികച്ച പേപ്പർ പ്രെസന്റേഷന് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കു നൽകുന്ന ടിഎംഎ-കിംസ്അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിലെ മൂന്നാം സെമസ്റ്റർ എംബിഎ വിദ്യാർത്ഥി എം.ഷാരോണിനും മുഖ്യമന്ത്രി സമ്മാനിക്കും.

ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ മാനേജ്മെന്റ് രംഗത്തുപ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ അപ്പെക്സ്ബോഡിയാണ്. 1985ൽ സ്ഥാപിതമായ ടിഎംഎയിൽ നിലവിൽ 325വ്യക്തിഗത അംഗങ്ങളും 30 കോർപ്പറേറ്റ് അംഗങ്ങളും 20വിദ്യാർത്ഥി അംഗങ്ങളുമാണുള്ളത്. ടിഎംഎയുടെ വാർഷികകൺവെൻഷനാണ് ട്രിമ.