- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ വെള്ളിയാഴ്ച മുതൽ..റവ. ജോർജ് വർഗീസ് പ്രസംഗിക്കുന്നു
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ നവംബർ 16, 17,18 (വെള്ളി,ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 ക്കു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8:30 യ്ക്കു ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ ( മലയാളം) മദ്ധ്യേ കൺവെൻഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികരിലൊരാളും പ്രമുഖ കൺവെൻഷൻ പ്രസംഗകനും മാർത്തോമാ സുവിശേഷ പ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ.ജോർജ് വർഗീസ് (പുന്നയ്ക്കാട്) വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും. ദൈവവചനത്തിന്റെ ആഴമേറിയ മർമ്മങ്ങളെ ശ്രവിപ്പാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, റവ. ജേക്കബ് പി .തോമസ് (വികാരി) - 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) - 713 408 7394
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ നവംബർ 16, 17,18 (വെള്ളി,ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 ക്കു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8:30 യ്ക്കു ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷ ( മലയാളം) മദ്ധ്യേ കൺവെൻഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.
മാർത്തോമാ സഭയിലെ സീനിയർ വൈദികരിലൊരാളും പ്രമുഖ കൺവെൻഷൻ പ്രസംഗകനും മാർത്തോമാ സുവിശേഷ പ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ.ജോർജ് വർഗീസ് (പുന്നയ്ക്കാട്) വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും.
ദൈവവചനത്തിന്റെ ആഴമേറിയ മർമ്മങ്ങളെ ശ്രവിപ്പാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
റവ. ജേക്കബ് പി .തോമസ് (വികാരി) - 832 898 8699
റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) - 713 408 7394