ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ 12, 13, 14 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) വൈകുന്നേരം 7 മണി മുതൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്. ദേവായത്തിൽ കൂടാതെ വെർച്വലായി യൂട്യൂബ്, ഫേസ്‌ബുക് പ്ലാറ്റുഫോമുകളിൽ കൂടിയും കൺവെൻഷനിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ. ഡോ.ഷാം.പി.തോമസ് (വികാരി, ഏനാത്ത് മാർത്തോമാ ഇടവക) റവ.ഡോ. ജോസഫ് ഡാനിയേൽ ( പ്രൊഫസ്സർ, മാർത്തോമാ വൈദീക സെമിനാരി, കോട്ടയം) റവ. എ.ടി.സഖറിയ (വികാരി, മൈലപ്ര ശാലേം മാർത്തോമാ ഇടവക) എന്നിവർ എന്നിവർ യഥാക്രമം 12,13,14 തീയതികളിലെ കൺവെൻഷൻ പ്രസംഗങ്ങൾക്കു നേതൃത്വം നൽകും. ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ട്രിനിറ്റി മാർത്തോമാ ഇടവക യൂട്യൂബ് ചാനലിൽ കൂടി കൺവെൻഷൻ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. അബ്ബാ ന്യൂസിന്റെ ഫേസ്‌ബുക് ലൈവിൽ കൂടി അബ്ബാ ന്യൂസ് നോർത്ത് അമേരിക്ക പ്രസ്തുത കൺവെൻഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.