ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഈമാസം 10 മുതൽ 13 വരെ തീയതികളിൽ നടത്തപ്പെടുന്നു. അനുഗ്രഹീത കൺവൻഷൻ പ്രസംഗകനും ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ഇടവക വികാരിയുമായ വില്യം എബ്രഹാം തിരുവചന പ്രഘോഷണം നടത്തും.

ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ഏഴുമണിക്ക് ഗാനശ്രുശ്രൂഷയോടു കൂടി ആരംഭിക്കും. 13ന് ഞായറാഴ്ച വിശുദ്ധ കുർബ്ബാന ശ്രുശ്രൂഷ മദ്ധ്യേ കൺവെൻഷൻ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി കൺവെൻഷൻ വേദികളിൽ തിരുവചന പ്രഘോഷണം നടത്തിയിട്ടുള്ള ഫാ. വില്യം എബ്രഹാം സിഎസ്‌ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഹ്രം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും ജാതി മത ഭേദമന്യേ ക്ഷണിക്കുന്നുവെന്ന് ഭാരവഹികൾ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
5810, Almeda Road, Houston, Texas, 77048
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
മാത്യുസ് ഫിലിപ്പ് (വികാരി) - 8328988699, ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) - 713 408 7394, ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്റ്) - 215 262 0709, ജോസഫ് ജോർജ്ജ് തടത്തിൽ (ട്രഷറർ) - 281 507 5268, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 664 5607