കണ്ണുർ: കണ്ണൂർ ജില്ലയിലെ 36 നഗരസഭാ - ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ ആറു നഗരസഭാ വാർഡുകളിൽ ട്രിപ്പിൾ ലോക് ഡൗണും മുപ്പത് ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാക്കിയും കലക്ടർ പ്രഖ്യാപിച്ചു.

കൊ വിഡ് അവലോകന യോഗത്തിലാണ്ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ടി വി സുഭാഷ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആർ) എട്ടിൽ കൂടുതലുള്ള ആന്തൂർ 3, കൂത്തുപറമ്പ് 20,27, മട്ടന്നൂർ 12, പാനൂർ 8, പയ്യന്നൂർ 12, ശ്രീകണ്ഠാപുരം 12 എന്നീ നഗരസഭാ വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഡബ്ല്യുഐപിആർ എട്ടിൽ കൂടുതലുള്ള 30 ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയിന്മെന്റ് സോണുകളായും ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. പഞ്ചായത്ത്, വാർഡ് എന്ന ക്രമത്തിൽ:

ആലക്കോട് 14, ആറളം 15, അയ്യൻകുന്ന് 8,13, ചെമ്പിലോട് 14, ചെറുതാഴം 8,14,16, ഏഴോം 8, ഇരിക്കൂർ 13, കടമ്പൂർ 13, കടന്നപ്പള്ളി പാണപ്പുഴ 4,11, കണിച്ചാർ 5, കണ്ണപുരം 2, കോളയാട് 2,5, മാങ്ങാട്ടിടം 7, മയ്യിൽ 15, മുഴക്കുന്ന് 6, പാട്യം 5,11, പേരാവൂർ 8,10, രാമന്തളി 5,11, തില്ലങ്കേരി 6, തൃപ്പങ്ങോട്ടൂർ 9, ഉളിക്കൽ 9,19. എന്നിങ്ങനെയാണ് കണ്ടെയ്‌മെന്റ് സോണുകൾ 'ഇതിനിടെ ജില്ലയിൽ പുതുതായി 1930 പേർക്ക് കോവിഡ് പോസിറ്റീവായി.

സമ്പർക്കത്തിലൂടെ 1888 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.70 ശതമാനമാണ്.122 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂർ കോർപറേഷനിലാണ് ഏറ്റവും കൂടുതൽ രോഗികൾ ''ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 216464 ആയി. ഇവരിൽ 1238 പേർ രോഗമുക്തി നേടി.

ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 205954 ആയി. 1238 പേർ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6694 പേർ ചികിത്സയിലാണ്. ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ പേർ 5691 വീടുകളിലും ബാക്കി 1003 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 30945 പേരാണ്. ഇതിൽ 29997 പേർ വീടുകളിലും 948 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് ഇതുവരെ 1708308 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1707630 എണ്ണത്തിന്റെ ഫലം വന്നു. 678 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വരും ദിവസങ്ങളിൽ കൊ വിഡ് പോസറ്റീവ് കേസുകൾ കുത്തനെ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.