- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മുത്തലാഖിനെതിരെ എതിർപ്പു തുടർന്ന് പ്രതിപക്ഷം; ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ട് സമവായത്തിന് ഭരണപക്ഷവും; സർക്കാർ നീക്കം രാജ്യസഭയിൽ ബിൽ പാസാകാൻ ബുദ്ധിമുട്ടാണെന്ന് മനസിലായതോടെ
ന്യൂഡൽഹി: വിവാദമായ മുത്തലാഖ് ബില്ലിനെതിരായ എതിർപ്പ് തുടരാൻ പ്രതിപക്ഷം തീരുമാനിച്ചു. രാജ്യസഭ ചേരുന്നതിനു മുന്നോടിയായി ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് ബില്ലിനെ എതിർത്ത് തന്നെ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതോടെ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായി. ബുധനാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഭരണ- പ്രതിപക്ഷ വാഗ്വാദം വലിയ ബഹളത്തിൽ കലാശിച്ചതോടെ ബില്ലും പ്രമേയങ്ങളും പാസാക്കാതെ സഭ പിരിയുകയായിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, എസ്‌പി, തൃണമൂൽ, ബിജെഡി തുടങ്ങിയ പാർട്ടികളോടൊപ്പം ഭരണപക്ഷത്തെ തെലുങ്കുദേശവും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നു വാദിച്ചതു കേന്ദ്രസർക്കാരിനു തിരിച്ചടിയായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പ്രമേയം അവതരിപ്പിച്ചതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്. കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ബിൽ സെലക്ട് കമ
ന്യൂഡൽഹി: വിവാദമായ മുത്തലാഖ് ബില്ലിനെതിരായ എതിർപ്പ് തുടരാൻ പ്രതിപക്ഷം തീരുമാനിച്ചു. രാജ്യസഭ ചേരുന്നതിനു മുന്നോടിയായി ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് ബില്ലിനെ എതിർത്ത് തന്നെ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതോടെ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായി.
ബുധനാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഭരണ- പ്രതിപക്ഷ വാഗ്വാദം വലിയ ബഹളത്തിൽ കലാശിച്ചതോടെ ബില്ലും പ്രമേയങ്ങളും പാസാക്കാതെ സഭ പിരിയുകയായിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, എസ്‌പി, തൃണമൂൽ, ബിജെഡി തുടങ്ങിയ പാർട്ടികളോടൊപ്പം ഭരണപക്ഷത്തെ തെലുങ്കുദേശവും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നു വാദിച്ചതു കേന്ദ്രസർക്കാരിനു തിരിച്ചടിയായി.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പ്രമേയം അവതരിപ്പിച്ചതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്. കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.
പ്രതിപക്ഷ ബഹളത്തിനിടയിൽ രാജ്യസഭയിൽ മുത്തലാഖ് നിരോധനബിൽ അവതരിപ്പിച്ചു. മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടത്തിയ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയിൽ മുത്തലാഖ് ബില്ലിനെ എതിർക്കാതിരുന്ന കോൺഗ്രസ് രാജ്യസഭയിൽ എത്തിയപ്പോൾ മലക്കം മറിഞ്ഞുവെന്ന് കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലിയും രവിശങ്കർ പ്രസാദും ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് പ്രമേയം വോട്ടിനിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ പ്രമേയം വോട്ടിനിടാൻ ആകില്ലെന്ന നിലപാടിൽ ട്രെഷറി ബെഞ്ചും ഉറച്ച് നിന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, സ്മൃതി ഇറാനി, നിർമല സീതാരാമൻ എന്നിവർ പോലും പ്രമേയം വോട്ടിനിടുന്നതിന് എതിരെ സഭയിൽ എഴുന്നേറ്റ് നിന്ന് ബഹളം വെച്ചിരുന്നു.