- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്റ്റ് ഹൗസിൽ താമസവും അലാറം വച്ച് എണീപ്പിച്ച് എഴുന്നള്ളിച്ച് കൊണ്ടു പോകാൻ പൊലീസും ക്യൂ തെറ്റിച്ച് ഭഗവാനെ ദർശിക്കാൻ പ്രത്യേക പരിഗണനയും നൽകാൻ തൃപ്തി ദേശായി എന്താ പ്രധാനമന്ത്രിയാണോ? സുപ്രീം കോടതി വിധിയുടെ പേരിൽ കലാപത്തിന് ശ്രമിക്കുന്ന അരാജകവാദിയെ നിലയ്ക്ക് നിർത്തി ഇതുവരെ ഭക്തർക്കേല്പിച്ച മുറിവുണക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ?
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹർജി നൽകി തൃപ്തി ദേശായി ഒടുവിൽ മലകയറാൻ വരികയാണ്. ഈ മാസം 17ാം തീയതി അതായത് അടുത്ത ശനിയാഴ്‌ച്ച തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി അയച്ച കത്തിൽ ചില വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ പൊലീസുകാർ തന്നെ സ്വീകരിക്കണമെന്നും സുരക്ഷിതമായി തിരുവനന്തപുരത്ത് നിന്നും സർക്കാർ ചെലവിൽ കോട്ടയം ഗസ്റ്റ് ഹൗസിൽ എത്തിക്കണമെന്നും രാവിലെ അഞ്ചു മണിക്ക് തന്നെ വിളിച്ചെഴുന്നേൽപ്പിക്കണമെന്നും ഏഴ് മണിക്ക് തന്നെ ദർശനം നടത്താൻ കഴിയുന്ന തരത്തിൽ ശബരിമലയിൽ എത്തിക്കണം എന്നുമാണ് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. തന്റെയും തന്റെയൊപ്പം വരുന്ന മറ്റ് ഏഴ് പേരുടെ സുരക്ഷ പൂർണമായും ഉറപ്പ് വരുത്തണമെന്നും ഇതടക്കമുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കണമെന്നും തൃപ്തി ആവശ്യപ്പെടുന്നു. എന്നു വച്ചാൽ വിമാനത്താവളത്തിൽ വന്നിറങ്ങി അവി
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹർജി നൽകി തൃപ്തി ദേശായി ഒടുവിൽ മലകയറാൻ വരികയാണ്. ഈ മാസം 17ാം തീയതി അതായത് അടുത്ത ശനിയാഴ്‌ച്ച തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി ദേശായി അയച്ച കത്തിൽ ചില വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ പൊലീസുകാർ തന്നെ സ്വീകരിക്കണമെന്നും സുരക്ഷിതമായി തിരുവനന്തപുരത്ത് നിന്നും സർക്കാർ ചെലവിൽ കോട്ടയം ഗസ്റ്റ് ഹൗസിൽ എത്തിക്കണമെന്നും രാവിലെ അഞ്ചു മണിക്ക് തന്നെ വിളിച്ചെഴുന്നേൽപ്പിക്കണമെന്നും ഏഴ് മണിക്ക് തന്നെ ദർശനം നടത്താൻ കഴിയുന്ന തരത്തിൽ ശബരിമലയിൽ എത്തിക്കണം എന്നുമാണ് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
ഇതിൽ രണ്ട് അരുതായ്കകളുണ്ട്. ഒന്ന് സന്നിധാനത്തെ കുറിച്ച് തൃപ്തി ദേശായിക്ക് യാതൊരു ധാരണയും ഇല്ല എന്ന് ഇതിൽ നിന്നും വ്യക്തമാക്കുന്നു. ഒരു പക്ഷേ രണ്ട് മണിക്കൂർ കൊണ്ട് പമ്പയിൽ എത്തിയേക്കാം. എന്നാൽ രണ്ട് മണിക്കൂർ കൊണ്ട് സന്നിധാനത്തെത്തി തൊഴണം എന്ന് ശാഠ്യം പിടിക്കുമ്പോൾ തൃപ്തി ദേശായിക്ക് ശബരിമലയെ കുറിച്ച് യാതൊരു ധാരണയുമില്ല എന്ന് വേണം മനസിലാക്കാൻ. മാത്രമല്ല ശബരിമലയിൽ ദർശനത്തിന് പോകണമെങ്കിൽ ഭക്തർക്കൊപ്പം ക്യു നിന്നേ മതിയാകൂ എന്ന് അവർക്ക് അറിയാത്തതുകൊണ്ടാണോ. ദിവസവും അഞ്ച് ലക്ഷം ഭക്തർ വരെ എത്തുന്ന ശബരിമലയിൽ തൃപ്തി ദേശായിക്ക് വിഐപി പരിഗണന കൊടുത്ത് ക്യുവിനെ അതി ജീവിച്ച് എത്തിക്കേണ്ട ബാധ്യതയും ചുമതലയും എന്താണ് സർക്കാരിനുള്ളത്.
ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഉയർത്താൻ തൃപ്തി ദേശായി ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആണോ. അവർ പോലും യഥാർത്ഥ ഭക്തനാണെങ്കിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയുടെ ലക്ഷ്യം ശബരിമലയിൽ ഭഗവാനെ കാണുകയല്ല നേരെ മറിച്ച് വിപ്ലവത്തിന് കൊടി പിടിച്ചവൾ എന്ന നിലയിൽ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് എന്ന് വ്യക്തമാണ്. സന്നിധാനത്തേക്ക് വിപ്ലവകരമായ മാറ്റത്തിന്റെ ഭാഗമായി കാലെടുത്ത് വയ്ക്കാൻ ശ്രമിക്കുന്ന തൃപ്തി ദേശായിക്ക് ശബരിമലയിലേക്ക് എത്ര ദൂരമുണ്ടെന്ന് അറിയുക പോലുമില്ല എന്ന് ഓർമ്മ വേണം.
17ാം തീയതി തനിക്ക് പമ്പയിൽ ചെന്നിട്ട് തനിക്ക് നടക്കാൻ വയ്യെന്ന് പറഞ്ഞാൽ എടുത്തുകൊണ്ട് പോകുമോ എന്ന് ചോദിച്ചാൽ പൊലീസ് അങ്ങനെ ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം അങ്ങനെ നടന്നു കയറേണ്ട ഒരു മലയായി അവർ ഇതിനെ കണ്ടിട്ടില്ല എന്ന് വേണം അവരുടെ ആവശ്യത്തിൽ നിന്നും മനസിലാക്കാൻ. ഇത്തരം വിചിത്രമായ ഒരാവശ്യങ്ങളും അംഗീകരിക്കാതിരിക്കാനുള്ള തന്റേടമാണ് പിണറായി വിജയൻ ഈ ഘട്ടത്തിൽ കാണിക്കേണ്ടത്.