- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്തി ദേശായി ഇപ്പോൾ കേരളത്തിൽ വരരുതായിരുന്നെന്ന് വെള്ളാപ്പള്ളി; നിയമം കയ്യിലെടുത്ത് അവരെ തടയുന്നതും തെറ്റ്; ഒരു വിഭാഗം ആളുകൾ ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചുനടക്കുകയാണ്; അവർ നിയമം കയ്യിലെടുക്കാനുള്ള ശ്രമത്തിലുമാണ്; സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപെടുമെന്ന ഭയത്തിലാണ് ഈ പ്രതിഷേധം; ശബരിമല വിഷയത്തിൽ നിലപാട് മാറ്റാതെ വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ശബരിമല സന്ദർശനത്തിന് തൃപ്തി ദേശായി ഇപ്പോൾ കേരളത്തിൽ വരരുതായിരുന്നെന്ന് എസ്എൻഡപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ നിയമം കയ്യിലെടുത്ത് അവരെ തടയുന്നതു തെറ്റാണെന്നും അവർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഒരു വിഭാഗം ആളുകൾ, ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചുനടക്കുകയാണ്. അവർ നിയമം കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ്. നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്.കോടതി വിധിയെ മാനിച്ചു മാത്രമാണ് സർക്കാറിന്റെ നടപടികൾ. ആത്മീയതയെ മാർക്കറ്റുചെയ്ത് രാഷ്ട്രീയ വിദ്വേഷം പടർത്തുന്നു. സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപെടുമെന്ന ഭയത്തിലാണ് പ്രതിഷേധം നടത്തുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തുടക്കം മുതലേ ഈ വിഷയത്തിൽ തുടന്നുവന്ന തന്റെ നിലപാടുകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് ഒരിക്കൽകൂടി അടിവരയിടുകയായിരുന്നു വെള്ളാപ്പള്ളി. നേരത്തെ തന്നെ ഈ വിഷയത്തിൽ സംഘപരിവാറിന്റെ അജണ്ടക്ക് ഒപ്പമല്ല താൻ എന്ന വെള്ളാപ്പള്ളി പല തവണ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ സമരങ
തിരുവനന്തപുരം: ശബരിമല സന്ദർശനത്തിന് തൃപ്തി ദേശായി ഇപ്പോൾ കേരളത്തിൽ വരരുതായിരുന്നെന്ന് എസ്എൻഡപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ നിയമം കയ്യിലെടുത്ത് അവരെ തടയുന്നതു തെറ്റാണെന്നും അവർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ഒരു വിഭാഗം ആളുകൾ, ഭക്തിയുടെ പേരിൽ ഭ്രാന്തുപിടിച്ചുനടക്കുകയാണ്. അവർ നിയമം കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ്. നിയമം കയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്.കോടതി വിധിയെ മാനിച്ചു മാത്രമാണ് സർക്കാറിന്റെ നടപടികൾ. ആത്മീയതയെ മാർക്കറ്റുചെയ്ത് രാഷ്ട്രീയ വിദ്വേഷം പടർത്തുന്നു. സവർണ്ണരുടെ സർവ്വാധിപത്യം നഷ്ടപെടുമെന്ന ഭയത്തിലാണ് പ്രതിഷേധം നടത്തുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തുടക്കം മുതലേ ഈ വിഷയത്തിൽ തുടന്നുവന്ന തന്റെ നിലപാടുകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് ഒരിക്കൽകൂടി അടിവരയിടുകയായിരുന്നു വെള്ളാപ്പള്ളി. നേരത്തെ തന്നെ ഈ വിഷയത്തിൽ സംഘപരിവാറിന്റെ അജണ്ടക്ക് ഒപ്പമല്ല താൻ എന്ന വെള്ളാപ്പള്ളി പല തവണ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ സമരങ്ങൾക്ക് എസ്എൻഡിപിയുടെ പിന്തുണയില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നുു. ഹിന്ദു സമൂഹമല്ല ഇവിടെ സമര രംഗത്തുള്ളത് തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തമ്പ്രാക്കന്മാർ തീരുമാനിച്ച് അടിയാന്മാർ നടപ്പാക്കണം എന്ന ഏർപ്പാട് ശരിയല്ല.അടുത്ത വിമോചന സമരത്തിനുള്ള പുറപ്പാടാണോ ഇപ്പോഴത്തെതെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാട് ശരിയല്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് തുറന്ന സമീപനമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു