- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വിജയം. തെരഞ്ഞെടുപ്പിൽ 94 ശതമാനം സീറ്റിലും ഇടതുപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 310 സീറ്റുകളിൽ 291 ഉം നേടി ഇടതുപക്ഷം തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണം പിടിച്ചടക്കുകയായിരുന്നു. കോൺഗ്രസ് 13 സീറ്റും, ബിജെപി 4 സീറ്റും മറ്റ് പാർട്ടികൾ രണ്ട് സീറ്റും
അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വിജയം. തെരഞ്ഞെടുപ്പിൽ 94 ശതമാനം സീറ്റിലും ഇടതുപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 310 സീറ്റുകളിൽ 291 ഉം നേടി ഇടതുപക്ഷം തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണം പിടിച്ചടക്കുകയായിരുന്നു. കോൺഗ്രസ് 13 സീറ്റും, ബിജെപി 4 സീറ്റും മറ്റ് പാർട്ടികൾ രണ്ട് സീറ്റും നേടി. അഗർതല മുനിസിപ്പൽ കോർപറേഷനിലെ തെരഞ്ഞെടുപ്പ് നടന്ന 49 സീറ്റുകളിൽ 45 സീറ്റുകളും ഇടതുപക്ഷം തൂത്തുവാരി. 13 മുനിസിപ്പാലിറ്റികളിലേക്കും 6 നഗര തദ്ദേശ സ്ഥാപനങ്ങളിലും ഇടത് പക്ഷം വിജയിച്ചു. ഇതിൽ പല മുനിസിപ്പാലിറ്റികളിലും മുഴുവൻ സീറ്റുകളിലും ഇടതുപക്ഷം വിജയിച്ചു. 18 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും 13 മുനിസിപ്പൽ കൗൺസിലിലേക്കും ആയിരുന്നു തെരഞ്ഞെടുപ്പ്. 85 ശതമാനം പേരാണു വോട്ടു ചെയ്തത്.
Next Story