- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി അക്രമം: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാനൊരുങ്ങി ഇടതുമുന്നണി നേതാക്കൾ; അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് മണിക് സർക്കാർ
അഗർത്തല: ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് സന്ദർശിക്കും.
സംസ്ഥാനത്തെ പൊലീസ് ഭരണകക്ഷിയുടെ പാവയായി മാറി. നിയമലംഘകർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ ആരോപിച്ചു.
സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും മണിക് സർക്കാർ കുറ്റപ്പെടുത്തി.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെയും ഗവർണർ രമേശ് ബെയ്സിനെയും സന്ദർശിച്ച് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതവസാനിപ്പിക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയെങ്കിലും അതല്ലൊം പാഴ്വാക്കായതായി മണിക് സർക്കാർ പറഞ്ഞു.
'2019 ജൂൺ 28 മുതൽ 2021 ജൂൺ 25 വരെ രണ്ട് വർഷത്തിനിടെ ഒമ്പത് ആൾക്കൂട്ട കൂട്ടക്കൊല, കസ്റ്റഡി മരണങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം നടന്നു. ഇത് ആശങ്കാജനകമാണ്. ഗവർണറെ അറിയിച്ചശേഷം സിപിഎം പ്രവർത്തകർക്ക് നേരെ 60 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ത്രിപുരയിൽ സിപിഎം റാലിക്കുനേരെ ബിജെപി പ്രവർത്തകർ നടത്തിയ അക്രമത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ആറുപേരുടെ നില ഗുരുതരമാണ്. പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന ഖൊവായ് ജില്ലയിലായിലുരുന്നു സംഭവം. പെട്രോൾ വിലവർധന അടക്കമുള്ള കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ റാലിക്കുനേരെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും സിപിഎം ആരോപിച്ചു.
ന്യൂസ് ഡെസ്ക്