- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയ രംഗത്ത് 12 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ തൃഷ; സന്തോഷം പങ്ക് വച്ച് കാമുകനും ട്വിറ്ററിൽ; ഇരുവരും ഹിമാലയൻ യാത്രയിലെന്നും പാപ്പരാസികൾ
സിനിമയിലെത്തിയ കാലം മുതൽ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന തെന്നിന്ത്യൻ സുന്ദരി തൃഷ അഭിനയ രംഗത്ത് 12 വർഷം പൂർത്തിയാക്കി. ഇതിന്റെ സന്തോഷം ഫേസ്‌ബുക്കിലൂടെ ആരാധകരോട് പങ്ക് വയക്കാനും നടി മറന്നില്ല.സന്തോഷം ആഘോഷമാക്കി മാറ്റാനിയ ഹിമാലയത്തിലേക്കൊരു യാത്രയാണ് തൃഷ കണ്ടെത്തിയ വഴി. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഹിമാലയ യാത
സിനിമയിലെത്തിയ കാലം മുതൽ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന തെന്നിന്ത്യൻ സുന്ദരി തൃഷ അഭിനയ രംഗത്ത് 12 വർഷം പൂർത്തിയാക്കി. ഇതിന്റെ സന്തോഷം ഫേസ്‌ബുക്കിലൂടെ ആരാധകരോട് പങ്ക് വയക്കാനും നടി മറന്നില്ല.
സന്തോഷം ആഘോഷമാക്കി മാറ്റാനിയ ഹിമാലയത്തിലേക്കൊരു യാത്രയാണ് തൃഷ കണ്ടെത്തിയ വഴി. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഹിമാലയ യാത്രയിലാണ് നടിയെന്നാണ് റിപ്പോർട്ട്. എന്നാൽ നടിയുടെ സന്തോഷത്തിൽ കാമുകൻ വരുണും പങ്ക് ചേർന്നിട്ടുണ്ട്. തന്റെ ട്വിറ്ററിലൂടെ തൃഷയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടൊ പോസ്റ്റ് ചെയ്താണ് വരുൺ തന്റെ സന്തോഷം പങ്കുവച്ചത്. തൃഷയെക്കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു. വളരെ വേഗത്തിൽ ഉന്നതിയിലെത്തിയ വ്യക്തിയാണ് തൃഷ വരുൺ ട്വീറ്റ് ചെയ്തു.സിനിമാ നിർമ്മാതാവാണ് വരുൺ മാനിയനും തൃഷയും തമ്മിലുള്ള സൗഹൃദം നിരവധി തവണ വാർത്തയായതാണ്. ഇപ്പോഴിതാ പാപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത് തൃഷയുടെ ഹിമാലയൻ യാത്രയിൽ വരുൺ ഉണ്ടെന്നാണ്.
ജോഡി എന്ന ചിത്രത്തിൽ സിമ്രാന്റെ കൂട്ടുകാരുടെ ചെറിയ വേഷം ചെയ്താണ് തൃഷ സിനിമയിൽ എത്തുന്നത്. മിസ് മദ്രാസ് മത്സരത്തിൽ ജയിച്ചതോടെയാണ് തൃഷ മോഡലിങ്ങിലും സിനിമയും സജീവമാകുന്നത്. പ്രിയദർശൻ ചിത്രമായ ലേസാ ലേസയിലാണ് തൃഷ ആദ്യമായി മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2002 ൽ മൗനം പേശിയാതെ എന്ന ചിത്രത്തിൽ നായികയായി. സാമി, ഗില്ലി തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ തൃഷ തമിഴിലെ നമ്പർ വൺ നായിക പദവിയിലെത്തി. നിരവധി ഹിറ്റ് തെലുങ്ക് സിനിമകളിലും തൃഷ നായികയായി. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയുമായിരുന്നു ഒരു കാലത്ത് തൃഷ. അഭിയും ഞാനും, വിണ്ണൈതാണ്ടി വരുവായാ എന്നീ ചിത്രങ്ങളിലെ തൃഷയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു.
മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് രണ്ടു തവണ തൃഷ നേടി. മൃഗങ്ങളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന സംഘടനായ പെറ്റയുടെ ഗുഡ്വിൽ അംബാസിഡറുമാണ് തൃഷ. ചെന്നൈയിൽ ജനിച്ച തൃഷയുടെ മാതാപിതാക്കൾ കേരള ബന്ധമുള്ളവരാണ്. 2001 മിസ് ഇന്ത്യ മത്സരത്തിൽ മികച്ച ചിരിക്കുള്ള അവാർഡ് തൃഷയ്ക്കായിരുന്നു. അജിത് നായകനായ എന്നൈ അറിന്താളാണ് തൃഷയുടെ ഉടൻ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം.