ന്നലെ ട്വിറ്ററിലും സോഷ്യൽ മീഡിയ വഴിയും ചൂടപ്പം പോലെ പരന്ന വാർത്തയാണ് തൃഷയുടെ വിവാഹ നിശ്ചയം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ വരുൺ മനിയനുമായി 16 ന് തൃഷയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത പ്രചരിച്ച ശേഷം തൃഷ അത് നിഷേധിച്ച് കൊണ്ട് ട്വിറ്ററിലൂടെ എത്തുകയും ചെയ്തു.എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല. അങ്ങനെ ഒന്ന് സംഭവിക്കുമ്പോൾ ഞാൻ വഴി തന്നെ എല്ലാവരും അറിയുന്നതായിരിക്കും ഒറ്റവരി ട്വീറ്റിൽ തൃഷ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയെന്നോണം തൃഷയുടെ അടുത്ത സുഹൃത്തു ക്കളിലൊരാളായ റായി ലക്ഷ്മി നടത്തിയ ട്വീറ്റ് വീണ്ടും ഗോസിപ്പിന് വഴി തെളിയിച്ചിരിക്കുകയാണ്. തൃഷ എന്തിനാണ് സത്യത്തെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതെന്നാണ് റായി ലക്ഷ്മിയുടെ ചോദ്യം. തൃഷയെ ഉദ്ദേശിച്ച് തന്നെയാണോ റായി ലക്ഷ്മിയുടെ ട്വീറ്റ് എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോളിവുഡിൽ നിന്ന് വരുന്ന വാർത്തകൾ അത് തൃഷയെ ഉദ്ദേശിച്ചുള്ളതാണെന്നാണ്.

സ്വകാര്യ ജീവിതത്തിലെ സത്യ സന്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ ധൈര്യം കാട്ടണം. മറ്റുള്ളവരുടെ സ്വകാര്യതയെ കുറിച്ച് എന്തിന് ഇല്ലാക്കഥ ഉണ്ടാക്കണം. സത്യസന്ധമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് നുണ പറയുന്നത് എന്നൊക്കെയാണ് റായിയുടെ ചോദ്യങ്ങൾ.

എന്തായാലും തൃഷയുടെ കൈവിരലിൽ കണ്ട ഒരു എൻഗേജ്‌മെന്റ് റിങ് ആയിരുന്നു ഗോസിപ്പിന് അടിസ്ഥാനമെന്നും റിപ്പോർട്ടുണ്ട്. വരുണിന്റെ വസതിയിൽ നിന്ന നിശ്ചയ ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കൾ പങ്കെടുത്തതായാണ് വിവരം.

റാഡിയൻസ് റിയാലിറ്റി ഡെവലപ്പേർസ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിർമ്മാണ കമ്പനിയായ റാഡിയൻസ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ്  വരുൺ. അടുത്തിടെയാണ് വരുൺ സിനിമാ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ബാലാജി മോഹന്റെ 'വായി മൂടി പേസുവോം' എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന 'കാവ്യ തലൈവ'യും നിർമ്മിക്കുന്നത് വരുണാണ്. തൃഷ ഇപ്പോൾ അജിത്ത് നായകനാകുന്ന 'എന്നൈ അറിന്താൽ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.