- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിലറിലെ തൃഷയുടെ ആക്ഷൻ രംഗങ്ങളും കാർ ചെയ്സിങും കണ്ട് അമ്പരന്ന് ആരാധകർ; ഡ്യൂപ്പില്ലാതെ നടി നടത്തിയ കാർ ചെയ്സിങ് കണ്ടിട്ട് ലണ്ടൻ പൊലീസും ഞെട്ടിയെന്ന് സംവിധായകൻ; റിലീസിനൊരുങ്ങുന്ന മോഹിനിയുടെ ട്രെയിലറിന് വമ്പൻ വരവേല്പ്
കഴിഞ്ഞ ദിവസമാണ് തൃഷ നായികയാവുന്ന പുതിയ ചിത്രം മോഹിനിയുടെ ട്രെയിലർ പുറത്തിറങ്ങയത്. ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ 1 മില്യൻ പേരാണ് കണ്ടത്. തൃഷയുടെ ആക്ഷൻ രംഗങ്ങളും കാർ ചെയ്‌സുമാണ് ട്രെയിലറിലെ പ്രധാന ആകർഷണം. നടിയുടെ അഭിനയം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ലണ്ടൻ സ്ട്രീറ്റുകളിൽ ചിത്രീകരിച്ച തൃഷയുടെ കാർ ചെയ്സിങ് രംഗങ്ങളായിരുന്നു പുറത്തുവന്ന ട്രെയിലറിലെ ഹൈലറ്റ്. രണ്ടു ദിവസമെടുത്താണ് ഈ രംഗം ചിത്രീകരിച്ചത്. ലണ്ടൻ പൊലീസും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്യൂപ്പില്ലാതെ തൃഷ ചെയ്ത കാർ ചെയ്സിങ് കണ്ടിട്ട് ലണ്ട്ൻ പൊലീസ് പോലും അതിശയിച്ചുപോയെന്നാണ് മോഹിനിയുടെ സംവിധായകൻ ആർ. മാധേഷ് പറഞ്ഞിരിക്കുന്നത്. ലണ്ടൻ, മെക്സിക്കോ, തായ്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃഷയ്ക്ക് ലണ്ടനിലെ ലൈസൻസ് അതോററ്റിയുടെ അംഗീകാരത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചത്. ഗർജനി, സതുരംഗ വേട്ടൈ 2 എന്നിവയാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. വിജയ് സേതുപതിയുടെ 96, ബില്ലിങ്കുൽ 1818, എൻഎച്ച് 10 എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിക്ക
കഴിഞ്ഞ ദിവസമാണ് തൃഷ നായികയാവുന്ന പുതിയ ചിത്രം മോഹിനിയുടെ ട്രെയിലർ പുറത്തിറങ്ങയത്. ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ 1 മില്യൻ പേരാണ് കണ്ടത്. തൃഷയുടെ ആക്ഷൻ രംഗങ്ങളും കാർ ചെയ്‌സുമാണ് ട്രെയിലറിലെ പ്രധാന ആകർഷണം. നടിയുടെ അഭിനയം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
ലണ്ടൻ സ്ട്രീറ്റുകളിൽ ചിത്രീകരിച്ച തൃഷയുടെ കാർ ചെയ്സിങ് രംഗങ്ങളായിരുന്നു പുറത്തുവന്ന ട്രെയിലറിലെ ഹൈലറ്റ്. രണ്ടു ദിവസമെടുത്താണ് ഈ രംഗം ചിത്രീകരിച്ചത്. ലണ്ടൻ പൊലീസും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്യൂപ്പില്ലാതെ തൃഷ ചെയ്ത കാർ ചെയ്സിങ് കണ്ടിട്ട് ലണ്ട്ൻ പൊലീസ് പോലും അതിശയിച്ചുപോയെന്നാണ് മോഹിനിയുടെ സംവിധായകൻ ആർ. മാധേഷ് പറഞ്ഞിരിക്കുന്നത്.
ലണ്ടൻ, മെക്സിക്കോ, തായ്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃഷയ്ക്ക് ലണ്ടനിലെ ലൈസൻസ് അതോററ്റിയുടെ അംഗീകാരത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചത്.
ഗർജനി, സതുരംഗ വേട്ടൈ 2 എന്നിവയാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. വിജയ് സേതുപതിയുടെ 96, ബില്ലിങ്കുൽ 1818, എൻഎച്ച് 10 എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിക്കുന്നുണ്ട്. തൃഷയുടെ മലയാളത്തിലെ ആദ്യ ചിത്രമായ ഹേയ് ജൂഡും ഉടൻ പുറത്തിറങ്ങും. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.



