- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം മുടങ്ങിയ തൃഷ മുൻ കാമുകനുമായി വീണ്ടും അടുക്കുന്നോ? പിറന്നാൾ ആഘോഷിച്ച നടിക്ക് ട്വിറ്റർ വഴി റാണയുടെ ആശംസ; ആശംസ നേരാതെ വരുണും
തൃഷ വരുൺ വിവാഹം മുടങ്ങിയ വാർത്ത പുറത്ത് വന്നിട്ട് അധിക ദിവസമായില്ല. ഇരുവരുക്കുമിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചുവെന്നും ഇരുവരും പിരിയാൻ തീരുമാനിച്ചു വെന്നുമാണ് പുറത്ത് വന്ന വാർത്ത. ഈ വാർത്തകൾ പുറത്ത് വരുമ്പോഴും ഇരുവരും ഇതുവരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ തൃഷ വരുണുമായുള്ള ബന്ധം ഉപേക്ഷിച്ച് പഴയ കാമുകനുമായി അടുക്കുന്
തൃഷ വരുൺ വിവാഹം മുടങ്ങിയ വാർത്ത പുറത്ത് വന്നിട്ട് അധിക ദിവസമായില്ല. ഇരുവരുക്കുമിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചുവെന്നും ഇരുവരും പിരിയാൻ തീരുമാനിച്ചു വെന്നുമാണ് പുറത്ത് വന്ന വാർത്ത. ഈ വാർത്തകൾ പുറത്ത് വരുമ്പോഴും ഇരുവരും ഇതുവരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ തൃഷ വരുണുമായുള്ള ബന്ധം ഉപേക്ഷിച്ച് പഴയ കാമുകനുമായി അടുക്കുന്നുവെന്നാണ് പാപ്പരാസികൾ കണ്ടെത്തിയത്.
വരുൺ മനിയനുമായി വേർപിരിഞ്ഞ തൃഷ പഴയ കാമുകൻ റാണയുമായി അടുക്കുകയാണെന്നാണ് കോടമ്പക്കത്തുനിന്നുള്ള വിവരം. തൃഷയും വരുണും പിരിഞ്ഞ ഗ്യാപ്പിൽ റാണയ്ക്ക് കയറി കൂടിയതായാണ് പാപ്പരാസികൾ കണ്ടെത്തിയത്. കാരണം മറ്റൊന്നമല്ല. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച തൃഷയ്ക്ക് റാണ ആശംസ അറിയിച്ചതും, ഭാവി വരനായ വരുൺ ആശംസ അറിയിക്കാത്തതുമാണ് പാപ്പരാസികൾ നിരത്തുന്ന കാരണങ്ങൾ.
പലരും താരത്തെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ആശംസകൾ അറിയിച്ചു. അക്കൂടെ തന്നെ റാണ പിറന്നാൾ ആശംസകൾ അറിയിക്കുകയും തൃഷ അതിന് നന്ദി പറയുകയും ചെയ്തു. എന്തായാലും ഇതോടെ് തൃഷ വീണ്ടും റാണയുമായി അടുക്കുകയാണെന്ന ഗോസിപ്പ് പരന്നിരിക്കുകയാണ്.