കോളിവുഡിൽ ഏറെക്കാലമായി ചർച്ച ചെയ്യുന്ന പ്രണയ ഗോസിപ്പാണ് തൃഷയുടെയും തെലുങ്ക് നടൻ റാണയുടെയും പ്രണയ രഹസ്യങ്ങൾ. പല തരത്തിൽ വാർത്തകൾ വന്നെങ്കിലും ഇവയെല്ലാം ഈ താരങ്ങൾ നിഷേധിച്ചു. ഇപ്പോഴിതാ ത്രിഷയെടുത്ത ഒരു സെൽഫി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.


സിമ അവാർഡ് ഫങ്ഷന് വേണ്ടി തൃഷയും റാണയും മലേഷ്യയിലാണിപ്പോൾ. അവിടെ, ഒരു കാറിൽ നിന്ന് തൃഷയും റാണയും ഒരുമിച്ച് നിന്നെടുത്ത സെൽഫിയാണ് ഇപ്പോൾ കോളിവുഡ് പാപ്പരസികളുടെ ചർച്ചാ വിഷയം. തൃഷ ബന്ധം തുറന്നു കാണിക്കുന്നതിന്റെ തെളിവാണിതെന്നാണ് പറഞ്ഞു കേൾക്കുന്നത്.


ചില പൊതു പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും തൃഷയും റാണയും മുമ്പേ ഒരുമിച്ചെത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് വച്ച് കഥകൾ മെനയുമ്പോഴൊന്നും ഇരുവരും ഒന്നും മിണ്ടിയില്ല. തൃഷയും റാണയുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞെന്നുവരെ വാർത്തകൾ വന്നിരുന്നു.