- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം കേട്ടാൽ എനിക്കു മനസ്സിലാകും പക്ഷേ തിരിച്ചു പറയാൻ അറിയില്ല; ഷൂട്ടിങ് സമയത്ത് എന്റെ മലയാളം കേട്ട് എല്ലാവരം ഒരുപാട് പൊട്ടിച്ചിരിച്ചു; എന്റെ മുഖത്ത് നോക്കുമ്പോഴെ നിവിൻ ചിരി തുടങ്ങുായിരുന്നു; ഹേയ് ജൂഡിന്റെ സെറ്റിലെ വിശേഷങ്ങൾ പങ്കുവെച്ച് തൃഷ
ഞാൻ മലയാളിയാണോ എന്ന് ചോദിച്ചാൽ ഉത്തരം അതേ എന്നാണ്. ഞാൻ വളർന്നത് ചെന്നൈയിലാണെങ്കലും എന്റെ പൂർവ്വികരെല്ലാം ഇവിടെയാണ്. ഞങ്ങളുടെത് പാലക്കാടൻ അയ്യർ കുടുംബമാണ്. അച്ഛൻ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കൽപ്പാത്തിയിലാണ് ജനിച്ചു വളർന്നത്. വീട്ടിലായിരിക്കുമ്പോൾ അവർ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപ്പുഴയിലാണ്. പക്ഷേ കേരളവുമായി എനിക്കുള്ള ബന്ധം ആർക്കും അറിയില്ലെന്നും തൃഷ. വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിൽ മലയാളിയായ ആലപ്പുഴക്കാരിയായാണ് ഞാൻ വേഷമിട്ടത്. സിനിമയിൽ മലയാളം പറയുന്നുമുണ്ട്. എന്നാൽ മലയാളം സംസാരിക്കാൻ അറിയില്ലെന്നും തൃഷ പറയുന്നു. അച്ഛനും അമ്മയും മലയാലം പറഞ്ഞിരുന്നെങ്കിലും എന്നോട് തമിഴിലാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ മലയാളം അരിയില്ല. എന്നാൽ മലയാളം കേട്ടാൽ മനസ്സിലാകുമെന്നും താരം വ്യക്തമാക്കി. ' ഹേയ് ജൂഡിന്റെ ഷൂട്ടിങ് സമയത്ത് തൃഷയുടെ മലയാളം ഷൂട്ടിങ് സെറ്റിൽ ചിരി പടർത്തി. നിവിനുമായുള്ള കോമ്പിനേഷൻ സീനുകളാണ് ഏറ്റവും വലിയ കോമഡി എന്നും തൃഷ പറയുന്നു. ഞാൻ ഡയലോഗ് പറ
ഞാൻ മലയാളിയാണോ എന്ന് ചോദിച്ചാൽ ഉത്തരം അതേ എന്നാണ്. ഞാൻ വളർന്നത് ചെന്നൈയിലാണെങ്കലും എന്റെ പൂർവ്വികരെല്ലാം ഇവിടെയാണ്. ഞങ്ങളുടെത് പാലക്കാടൻ അയ്യർ കുടുംബമാണ്. അച്ഛൻ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കൽപ്പാത്തിയിലാണ് ജനിച്ചു വളർന്നത്. വീട്ടിലായിരിക്കുമ്പോൾ അവർ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപ്പുഴയിലാണ്. പക്ഷേ കേരളവുമായി എനിക്കുള്ള ബന്ധം ആർക്കും അറിയില്ലെന്നും തൃഷ.
വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിൽ മലയാളിയായ ആലപ്പുഴക്കാരിയായാണ് ഞാൻ വേഷമിട്ടത്. സിനിമയിൽ മലയാളം പറയുന്നുമുണ്ട്. എന്നാൽ മലയാളം സംസാരിക്കാൻ അറിയില്ലെന്നും തൃഷ പറയുന്നു. അച്ഛനും അമ്മയും മലയാലം പറഞ്ഞിരുന്നെങ്കിലും എന്നോട് തമിഴിലാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ മലയാളം അരിയില്ല. എന്നാൽ മലയാളം കേട്ടാൽ മനസ്സിലാകുമെന്നും താരം വ്യക്തമാക്കി.
' ഹേയ് ജൂഡിന്റെ ഷൂട്ടിങ് സമയത്ത് തൃഷയുടെ മലയാളം ഷൂട്ടിങ് സെറ്റിൽ ചിരി പടർത്തി. നിവിനുമായുള്ള കോമ്പിനേഷൻ സീനുകളാണ് ഏറ്റവും വലിയ കോമഡി എന്നും തൃഷ പറയുന്നു. ഞാൻ ഡയലോഗ് പറയുമ്പോൾ എന്റെ മുഖത്തു നോക്കിയാൽ ഉടനു നിവിനു ചിരി പൊട്ടും. അതുകൊണ്ട് എനിക്കു മുഖം തരാതെയാണ് അഭിനയം.
ഒരു സീനിൽ നിവിനോട് 'ഞാൻ ഇപ്പോ വരാം' എന്നു പറയണം. ടേക്കെടുത്തപ്പോൾ മലയാളവും തമിഴുമായി കൂട്ടിക്കുഴച്ച് ഒരുവിധം പറഞ്ഞൊപ്പിച്ചത് 'ണാൺ ഇപ്പോ വറേൻ' എന്നായിപ്പോയി. നിവിന്റെ ഡയലോഗിനായി നോക്കി നിന്ന ഞാൻ കേട്ടതൊരു പൊട്ടിച്ചിരി. നിവിന്റെ നിർത്താതെയുള്ള ചിരികണ്ടിട്ട് തിരിഞ്ഞു നോക്കുമ്പോൾ ക്യാമറയ്ക്കു പിന്നിൽ ശ്യാം സാറും ചിരിക്കുന്നു. അപ്പോഴാണ് അബദ്ധം പറ്റിയെന്ന് എനിക്ക് മനസ്സിലായത്. ഹേ ജൂഡിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഗായിക സയനോരയാണ്.