വിവാഹത്തിന് മുമ്പ് കാരറൊപ്പിട്ട ചിത്രങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലായ നടി തൃഷ വരുൺ മാനിയൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിന്ന് പിന്മാറിയ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കോടമ്പക്കത്ത് നിന്നും കേൾക്കുന്ന വാർത്ത തൃഷ വരുൺ മാനിയൻ ബന്ധത്തിൽ വിള്ളൽ വീണെന്നാണ്.

ജനുവരി 23 നാണ് തൃഷയും നിർമ്മാതാവ് വരുൺ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ ആർഭാഢമായി ചെന്നൈയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ കേൾക്കുന്നത് തൃഷ വരുൺ മനിയൻ വിവാഹം നടക്കില്ലെന്ന്.

ഇരുവർക്കുമിടയിൽ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് കോടമ്പക്കത്തു നിന്നും കേൾക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെടുത്തിരുന്നില്ല. അടുത്തിടെ വരുണിന്റെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിൽ നിന്നും തൃഷ വിട്ടു നിന്നത്രെ. ഇതെല്ലാമാണ് പാപ്പരാസികൾ കണ്ടെത്തുന്ന കാരണങ്ങൾ.

ഭൂലോഹം, അപ്പാട്ടാക്കർ എന്നീ ചിത്രങ്ങൾക്ക് പുറമെ സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. അതിനൊപ്പം ലിയോൺ എന്ന തെലുങ്ക് ചിത്രത്തിലും ഭോഗി എന്ന ദ്വിഭാഷ ചിത്രത്തിലും തൃഷ വേഷമിടുന്നുണ്ട്.