- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്രം ചിത്രത്തിൽ നിന്നും തൃഷ പിന്മാറാൻ കാരണം കീർത്തി സുരേഷോ? ചിത്രത്തിൽ കീർത്തിക്ക് തന്നേക്കാൾ പ്രാധാന്യം ഉള്ള വേഷം നല്കിയത് തമിഴകത്തെ താരറാണിക്ക് പിടിച്ചില്ലെന്ന് കോളിവുഡ് വാർത്തകൾ
വിക്രം ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമിയുടെ രണ്ടാം ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ആദ്യ ഭാഗത്തിലെ നായികയായിരുന്ന തൃഷയുടെ രണ്ടാം ഭാഗത്തിൽ നിന്നുള്ള പിന്മാറ്റമാണ് ചിത്രം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. ചിത്രീകരണം തുടങ്ങിയ സിനിമിയിൽ തന്റെ ഷൂട്ട് ആരംഭിക്കുന്നതിനിടെയായിരുന്നു തൃഷ പിന്മാറുന്നത്. ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്നായിരുന്നു തൃഷയുടെ വിശദീകരണം. എന്നാൽ തൃഷ പിന്മാറാൻ കാരണം മറ്റൊന്നാണെന്നാണ് കോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടി കീർത്തി സുരേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. സിനിമയുടെ അണിയറപ്രവർത്തകർ തന്റെ വേഷത്തേക്കാൾ കീർത്തിക്ക് പ്രാധാന്യം നൽകുന്നത് തൃഷയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്ന് ചിത്രം ഉപേക്ഷിക്കുകയുമായിരുന്നെന്നാണ് വാർത്ത. കീർത്തിയും ഹരിയും വിക്രവും നിൽക്കുന്ന ലൊക്കേഷൻ ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവി്ട്ടിരുന്നു. ഒരുകാലത്തെ തമിഴകത്ത് താരറാണിയായിരുന്ന തൃഷ ധനുഷ് ചിത്രം കൊടിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമ ശ്ര
വിക്രം ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമിയുടെ രണ്ടാം ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ആദ്യ ഭാഗത്തിലെ നായികയായിരുന്ന തൃഷയുടെ രണ്ടാം ഭാഗത്തിൽ നിന്നുള്ള പിന്മാറ്റമാണ് ചിത്രം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. ചിത്രീകരണം തുടങ്ങിയ സിനിമിയിൽ തന്റെ ഷൂട്ട് ആരംഭിക്കുന്നതിനിടെയായിരുന്നു തൃഷ പിന്മാറുന്നത്. ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്നായിരുന്നു തൃഷയുടെ വിശദീകരണം.
എന്നാൽ തൃഷ പിന്മാറാൻ കാരണം മറ്റൊന്നാണെന്നാണ് കോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടി കീർത്തി സുരേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. സിനിമയുടെ അണിയറപ്രവർത്തകർ തന്റെ വേഷത്തേക്കാൾ കീർത്തിക്ക് പ്രാധാന്യം നൽകുന്നത് തൃഷയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്ന് ചിത്രം ഉപേക്ഷിക്കുകയുമായിരുന്നെന്നാണ് വാർത്ത. കീർത്തിയും ഹരിയും വിക്രവും നിൽക്കുന്ന ലൊക്കേഷൻ ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവി്ട്ടിരുന്നു.
ഒരുകാലത്തെ തമിഴകത്ത് താരറാണിയായിരുന്ന തൃഷ ധനുഷ് ചിത്രം കൊടിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ വലിയ ഓഫറുകളും തൃഷയെ തേടിയെത്തിയില്ല. അതിനിടെയാണ് സാമി 2 എന്ന ഈ വമ്പൻ സിനിമയിൽ നിന്നും നടി പിന്മാറുകയും ചെയ്തത്.