- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതും; സ്വകാര്യവത്കരണത്തിന്റെ പേരിൽ നടക്കുന്നത് തീവെട്ടികൊള്ള; കീശ വീർപ്പിക്കാൻ മോദിയും കൂട്ടരും വിറ്റുതുലയ്ക്കുന്നത് അനന്തപുരിയിലെ 628 ഏക്കർ; വിഴിഞ്ഞം തുറമുഖം കൈയിലുള്ള അദാനിക്ക് വിമാനത്താവളം കിട്ടിയാൽ ഇരട്ട ബമ്പർ; മുന്നോടിയായി എയ്റോസ്പേസ് പാർക്ക് ആരംഭിച്ച് അദാനി; പൊതുമുതൽ വിറ്റ് കോടികൾ വാരികൂട്ടാനുള്ള കേന്ദ്രത്തിന്റെ കള്ളക്കളി പുറത്ത്
തിരുവനന്തപുരം : ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതിക്കൊടുക്കാനാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രം തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നു. നഗരമദ്ധ്യത്തിൽ വിമാനത്താവളത്തിന്റെ 628.70 ഏക്കർ ഭൂമിയിലാണ് എല്ലാവരുടെയും കണ്ണ്. തുടക്കത്തിൽ 50 വർഷത്തേക്ക് സർവസ്വാതന്ത്ര്യം നൽകി വിമാനത്താവളവും ഈ ഭൂമിയും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് പതിച്ചു നൽകുകയാണ്. ഓപ്പറേഷൻസ്, വികസനം, നടത്തിപ്പ് എന്നിവയിൽ 100ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവശമുള്ള അദാനിക്ക് വിമാനത്താവളം കൂടി കിട്ടിയാൽ കേരളത്തിൽ രാജാവായി വിലസാം. തുച്ഛമായ മുതൽമുടക്കിൽ അദാനി വിമാനത്താവളം കൈക്കലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യപടിയായി ഹൈദരാബാദിനടുത്ത് ഷംസാബാദിൽ അദാനി എയ്റോസ്പേസ് പാർക്ക് വെള്ളിയാഴ്ച തുറന്നു. ഇസ്രയേൽ പങ്കാളിയുമായി ചേർന്ന് 15മില്യൺ ഡോളറിന്റെ സംരംഭമാണിത്. ഇതാദ്യമായാണ് അദാനി വ്യോമയാന മേഖലയിലേക്ക് കൈവയ്ക്കുന്നത്. ആളില്ലാ ച
തിരുവനന്തപുരം : ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതിക്കൊടുക്കാനാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രം തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നു. നഗരമദ്ധ്യത്തിൽ വിമാനത്താവളത്തിന്റെ 628.70 ഏക്കർ ഭൂമിയിലാണ് എല്ലാവരുടെയും കണ്ണ്. തുടക്കത്തിൽ 50 വർഷത്തേക്ക് സർവസ്വാതന്ത്ര്യം നൽകി വിമാനത്താവളവും ഈ ഭൂമിയും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് പതിച്ചു നൽകുകയാണ്. ഓപ്പറേഷൻസ്, വികസനം, നടത്തിപ്പ് എന്നിവയിൽ 100ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവശമുള്ള അദാനിക്ക് വിമാനത്താവളം കൂടി കിട്ടിയാൽ കേരളത്തിൽ രാജാവായി വിലസാം. തുച്ഛമായ മുതൽമുടക്കിൽ അദാനി വിമാനത്താവളം കൈക്കലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യപടിയായി ഹൈദരാബാദിനടുത്ത് ഷംസാബാദിൽ അദാനി എയ്റോസ്പേസ് പാർക്ക് വെള്ളിയാഴ്ച തുറന്നു. ഇസ്രയേൽ പങ്കാളിയുമായി ചേർന്ന് 15മില്യൺ ഡോളറിന്റെ സംരംഭമാണിത്.
ഇതാദ്യമായാണ് അദാനി വ്യോമയാന മേഖലയിലേക്ക് കൈവയ്ക്കുന്നത്. ആളില്ലാ ചെറുവിമാനങ്ങളുടെയും ഡ്രോണുകളുടെയും നിർമ്മാണത്തിനാണ് പാർക്ക് എങ്കിലും വ്യോമയാന മേഖലയിലേക്കുള്ള അദാനിയുടെ ചുവടുവയ്‌പ്പ് വെറുതെയല്ല. 2020ഓടെ വിഴിഞ്ഞത്തിന്റെ ആദ്യഘട്ടം പൂർത്തിയാവും. അടുത്ത ഫെബ്രുവരിയിൽ വിമാനത്താവള സ്വകാര്യവത്കരണ കരാറാവും. വിമാനത്താവള നടത്തിപ്പിൽ ഒരു പരിചയവുമില്ലാതെ കരാർ നേടിയെടുത്തെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടി ഇതിലൂടെ കഴിയും. തങ്ങളുടെ ഇറക്കുമതിവിതരണ ബിസിനസിന് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അദാനിയുടെ വരവ്.
അഹമ്മദാബാദുകാരനായ ഗൗതം അദാനിയിലൂടെ. കൽക്കരി, സോളാർ, ഭക്ഷ്യസംഭരണം തുടങ്ങി വിവിധ മേഖലകളിൽ വമ്പൻ വിജയം കൊയ്ത അദാനി ഗ്രൂപ്പിന് രാജ്യത്ത് ആറ് തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല ഇപ്പോൾത്തന്നെയുണ്ട്. ഏഴാമത്തേതാണ് വിഴിഞ്ഞം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള അദാനിഗ്രൂപ്പിന് 42.000 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പ് വിഭജിച്ച് തുറമുഖങ്ങളുടേയും ഊർജ്ജബിസിനസിന്റേയും നിയന്ത്രണം ലിമിറ്റഡ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ഈ കമ്പനിക്കാവും വിഴിഞ്ഞത്തിന്റേയും നിയന്ത്രണം. കേരളത്തിൽ ബിസിനസ് സംരംഭങ്ങൾക്ക് അദാനി ഗ്രൂപ്പിന് ഏറെ താത്പര്യമുണ്ട്.
പൈപ്പ് ലൈൻ വഴി വീടുകളിലും ഹോട്ടലുകളിലും പ്രകൃതിവാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചിയിലെ നടത്തിപ്പിന് മുന്നിലുള്ളത് അദാനിയാണ്. പൊതുമേഖലാ സ്ഥാപനമായ ഗെയിലുമായി ചേർന്നാണ് അദാനിയുടെ സിറ്റിഗ്യാസ് പദ്ധതി. വൻതോതിൽ ഭക്ഷ്യസാധനങ്ങൾ സംഭരിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സൈലോകൾ നിർമ്മിക്കുന്നതും അദാനിയുടെ പദ്ധതിയാണ്. കേന്ദ്രസർക്കാരിന്റെ കുട്ടനാട് പാക്കേജിന്റെ ഭാഗമായാണ് അദാനിയുടെ സൈലോകൾ. വിഴിഞ്ഞം തുറമുഖം മുന്നിൽകണ്ടാണ് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ തലസ്ഥാനത്ത് സൈലോയുണ്ടാക്കാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തിയത്. ഈ പദ്ധതി ഇപ്പോഴും സജീവപരിഗണനയിലാണ്.
വിദേശത്ത് കൽക്കരിപ്പാടങ്ങളുള്ള അദാനിഗ്രൂപ്പ് സ്വന്തം തുറമുഖങ്ങൾ വഴിയാണ് ഇറക്കുമതി നടത്തുന്നത്. ഷിപ്പിങ് കമ്പനികളും വമ്പൻ വിതരണ ശൃംഖലയുമുള്ള അദാനിഗ്രൂപ്പ് എട്ടുമാസം കൊണ്ട് മൂന്നുകോടി ടൺ കൽക്കരി ഇറക്കുമതി ചെയ്തു. ഗുജറാത്തിൽ സ്വന്തം തുറമുഖമായ മുന്ദ്രയിൽ ആറുകോടി ടൺ കൽക്കരി ഇറക്കുമതി നടത്താൻ അദാനിക്ക് സൗകര്യമുണ്ട്. എൻ.ടി.പി.സിയും സ്വകാര്യവൈദ്യുതി കമ്പനികളും അദാനി ഗ്രൂപ്പിനെയാണ് കൽക്കരിക്ക് ആശ്രയിക്കുന്നത്. സ്വന്തമായി വിമാനത്താവളമുണ്ടെങ്കിൽ പരിധിയില്ലാതെ അതിവേഗത്തിൽ ഇറക്കുമതി നടക്കുമെന്നതും അദാനിയെ മോഹിപ്പിക്കുന്നുണ്ട്. മംഗലാപുരം വിമാനത്താവളം ഏറ്റെടുക്കാനും അദാനിക്ക് കണ്ണുണ്ട്.
മോദിയുമായി അടുപ്പമുള്ള ജിൻഡാൽ ഗ്രൂപ്പിന് കർണാടകയിലെ ഹൂബള്ളിയിൽ വിമാനത്താവളമുണ്ട്. കേന്ദ്രത്തിന്റെ ഉഡാൻ പദ്ധതിയിലെ ഏക സ്വകാര്യ വിമാനത്താവളമാണിത്. ജിൻഡാൽ വിജയനഗർ എയർപോർട്ട് എന്നാണ് പേര്. ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കേ സർവീസുള്ളൂ എങ്കിലും ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രമാണിത്. അന്താരാഷട്ര വിമാനത്താവളം കിട്ടിയാൽ വിദേശത്ത് ബിസിനസ് സംരംഭങ്ങളേറെയുള്ള ജിൻഡാലിന് മെച്ചമാവും.
ഛത്തീസ്‌ഗഡിലെ റായ്ഗറിലും ജിൻഡാലിന് വിമാനത്താവളമുണ്ട്. മുൻപരിചയമില്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വകാര്യപങ്കാളിയെ കണ്ടെത്താനുള്ള ലേലത്തിൽ പങ്കെടുക്കാമെന്നാണ് കേന്ദ്രമാനദണ്ഡം. ഡൽഹി വിമാനത്താവളം സ്വകാര്യവത്കരിച്ചപ്പോൾ മുൻപരിചയമുള്ള വിദേശപങ്കാളിയെ നിർബന്ധമാക്കിയിരുന്നു. മലേഷ്യൻ, ഫ്രാങ്ക്ഫുർട്ട് വിമാനത്താവളങ്ങളെ പങ്കാളിയാക്കിയാണ് ഒരു നിർമ്മാണകമ്പനി കരാർ നേടിയത്. ഇതിൽ നിന്ന് പിന്നീട് മലേഷ്യൻ എയർപോർട്ട് പിന്മാറിയിരുന്നു.