- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിവാൻഡ്രം സെൻട്രൽ മാൾ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാറ്റൂരിൽ ജനറൽ ആശുപത്രി - ചാക്ക പാതയിൽ പുതുതായി ആരംഭിച്ച ട്രിവാൻഡ്രം സെൻട്രൽ മാൾ സെപ്റ്റംബർ 7 വെള്ളിയാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആർടെക് മാനേജിങ് ഡയറക്ടർ അശോക് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ വി എസ് ശിവകുമാർ എം എൽ എ മുഖ്യാതിഥിയായി. തിരുവനന്തപുരം നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സ്റ്റോർ ജനറൽ മാനേജർ സുജിത് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രളയബാധിത മേഖലയിൽ നിലവിലുള്ള ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ 10 ശതമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് ചടങ്ങിൽ വ്യക്തമാക്കി. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ഫ്യൂച്ചർ ഗ്രൂപ് ആൾ ഇന്ത്യ മാനേജിങ് ഡയറക്ടർ അമിത് സാവന്ത്, റീജിയണൽ മാർക്കറ്റിങ് മാനേജർ കേരള & മംഗളുരു പ്രശാന്ത് നായർ, സ്റ്റോർ ജനറൽ മാനേജർ സുജിത് നായർ എന്നിവർ പങ്കെടുത്തു. 500ലധികം ബ്രാൻഡുകളും ഏറ്റവും നൂതനമായ 10000 സ്
തിരുവനന്തപുരം: പാറ്റൂരിൽ ജനറൽ ആശുപത്രി - ചാക്ക പാതയിൽ പുതുതായി ആരംഭിച്ച ട്രിവാൻഡ്രം സെൻട്രൽ മാൾ സെപ്റ്റംബർ 7 വെള്ളിയാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ആർടെക് മാനേജിങ് ഡയറക്ടർ അശോക് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ വി എസ് ശിവകുമാർ എം എൽ എ മുഖ്യാതിഥിയായി. തിരുവനന്തപുരം നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സ്റ്റോർ ജനറൽ മാനേജർ സുജിത് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രളയബാധിത മേഖലയിൽ നിലവിലുള്ള ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ 10 ശതമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് ചടങ്ങിൽ വ്യക്തമാക്കി.
തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ഫ്യൂച്ചർ ഗ്രൂപ് ആൾ ഇന്ത്യ മാനേജിങ് ഡയറക്ടർ അമിത് സാവന്ത്, റീജിയണൽ മാർക്കറ്റിങ് മാനേജർ കേരള & മംഗളുരു പ്രശാന്ത് നായർ, സ്റ്റോർ ജനറൽ മാനേജർ സുജിത് നായർ എന്നിവർ പങ്കെടുത്തു.
500ലധികം ബ്രാൻഡുകളും ഏറ്റവും നൂതനമായ 10000 സ്‌റ്റൈലുകളും പ്രദർശിപ്പിക്കുന്ന സെൻട്രൽ, ഒരു ലക്ഷം ചതുരശ്ര അടിയുള്ള സ്റ്റോറിൽ ലീ കൂപ്പർ, സ്‌കള്ളേഴ്‌സ്, ലീവൈസ്, ഗ്ലോബൽ ദേശി തുടങ്ങി ഗ്രൂപ്പിന്റെ ബ്രാൻഡുകളും, കാർണിവൽ സിനിമാസിന്റെ സിനിമ സ്‌ക്രീനുകൾ , ഫുഡ് കോർട്ട് എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കും. കൂടാതെ, വിശാലമായ ടു വീലർ, ഫോർവീലർ പാർക്കിങ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.